HOME
DETAILS
MAL
'സൈക്കിള്‍' യുദ്ധത്തില്‍ അഖിലേഷിന് ജയം; മുലായത്തിന് പുതിയ ചിഹ്നം നല്‍കും
backup
January 16 2017 | 13:01 PM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് വിഭാഗത്തിനു ലഭിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരീകരിച്ചു. ഇതോടെ പാര്‍ട്ടി അഖിലേഷിന്റെ നേതൃത്വത്തിലായി.
അച്ഛനും പാര്‍ട്ടിയുടെ ദേശീയ നേതാവുമായ മുലായം സിങ് യാദവുമായി പിരിഞ്ഞശേഷം ചിഹ്നത്തിനു വേണ്ടി അഖിലേഷും മുലായവും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതില്‍ ഇരുവരുടെയും വാദം കേട്ട ശേഷമാണ് കമ്മിഷന്റെ തീരുമാനം.
1968 ലെ ചിഹ്നങ്ങള്‍ അംഗീകരിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ഇതോടെ സമാജ്വാദി പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനായി അഖിലേഷ് യാദവിനെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചു. മുലായം സിങിന്റെ പാര്ട്ടിക്കുവേണമെങ്കില് പുതിയ ചിഹ്നം നല്‍കുമെന്നും കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."