ബി.ജെ.പിയെ തള്ളിപ്പറഞ്ഞ് സിദ്ദു കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ച് ബിജെപി വിട്ട മുന്‍ രാജ്യസഭാംഗം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അംഗത്വമെടുത്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍-ബിജെപി സഖ്യത്തെ നേരിടുന്നതിന് സജ്ജമാകുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ശക്തിപകരുന്നതാണ് സിദ്ദുവിന്റെ പ്രവേശനം.
കോണ്‍ഗ്രസുകാരനായാണ് താന്‍ ജനിച്ചത് , ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് തന്റെ ഘര്‍വാപസിയാണ്. പഞ്ചാബിനെ വീണ്ടെടുക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ സംസ്ഥാനത്തെ മറിച്ചു വില്‍ക്കുകയാണ്. അക്കാര്യം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിക്കെതിരേയും താന്‍ പരാമര്‍ശമുന്നയിക്കുകയല്ല. ഗോതമ്പു കലവറയായ പഞ്ചാബ് ഇപ്പോള്‍ ദരിദ്രമായിക്കൊണ്ടിരിക്കയാണെന്നും പാര്‍ട്ടികളുടെ ഉദാസീനതയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്തെ 55 ശതമാനം ജനസംഖ്യയും 18 വയസിനും 39 നും ഇടയിലുള്ള യുവജനങ്ങളാണ്. എന്നാല്‍ ഇവിടുത്തെ മയക്കുമരുന്ന് യുവാക്കളെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. അത് അവഗണിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ നിലകൊള്ളുന്നത് സത്യങ്ങള്‍ തുറന്നുപറയുന്നതിനുകൂടിയാണ്. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ തുടച്ചു നീക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും സിദ്ദു പറഞ്ഞു.
പാര്‍ട്ടിയില്‍ തിരിച്ചെത്തിയ സിദ്ദു അമൃത്്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കും. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."