ഗള്‍ഫ് സത്യധാര സര്‍ഗലയം 27 മുതല്‍ അല്‍ ഐനില്‍
അല്‍ ഐന്‍: ഗള്‍ഫ് സത്യധാരയുടെ ആഭിമുഖ്യത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യു.എ.ഇ പ്രവാസ പ്രതിഭകളുടെ ഇസ്്‌ലാമിക കലാവിരുന്ന് ഗള്‍ഫ് സത്യധാര സര്‍ഗലയം ഇപ്രാവശ്യം അല്‍ ഐനില്‍ നടത്താന്‍ തീരുമാനമായി.
യു.എ.ഇയിലെ 12 സോണുകളില്‍ മാസങ്ങളായി നടന്നു വരുന്ന മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിഭകള്‍ സംഘമിക്കുന്ന ഈ കലാ മാമാങ്കം 27- ാം തിയതി അല്‍ ഐന്‍ സുഡാനി ക്ലബില്‍ നടക്കും. 40 ഇനങ്ങളില്‍ 5 വേദികളിലായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
സര്‍ഗലയം നടത്തിപ്പിന് സയ്യിദ് വി.പി പൂക്കോയ തങ്ങള്‍ ചെയര്‍മാനും സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വര്‍ക്കിംഗ് ചെയര്‍മാനും സയ്യിദ് ശുഐബ് തങ്ങള്‍ ജനറല്‍ കണ്‍വീനറും ഉമര്‍ ലുലു ട്രഷററും ഹുസൈന്‍ ദാരിമി, സയ്യിദ് അബ്്ദുര്‍ റഹ്്മാന്‍ തങ്ങള്‍,ഹുസൈന്‍ മൗലവി എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായി 501 അംഗ സ്വാഗത സംഘം രൂപികരിച്ചു.
വിവധ സബ് കമ്മിറ്റി ഭാരവാഹികള്‍
പ്രോഗ്രാം കമ്മിറ്റി: മന്‍സൂര്‍ മൂപ്പന്‍ ( ചെയര്‍മാന്‍), തുഫൈല്‍ വാഫി( വര്‍ക്കി. ചെയര്‍മാന്‍), നുഅ്മാന്‍ തിരൂര്‍ (കണ്‍വീനര്‍). ഫിനാന്‍സ് കമ്മിറ്റി: ഇ. കെ മൊയ്തിന്‍ ഹാജി.(ചെയര്‍മാന്‍), ശിയാസ് സുല്‍ത്താന്‍ (കണ്‍വീനര്‍), അപ്പീല്‍ കമ്മിറ്റി: മൊയ്തിന്‍ ഹാജി.(ചെയര്‍മാന്‍), ശുഐബ് തങ്ങള്‍ (കണ്‍വീനര്‍).
ജഡ്ജിംഗ്: റസാഖ് വളാഞ്ചേരി (ചെയര്‍മാന്‍), ഹൈദരലി ഹുദവി (കണ്‍വീനര്‍). ഫുഡ്: അബൂബക്കര്‍ ഹാജി.(ചെയര്‍മാന്‍), കുഞ്ഞു പകര (കണ്‍വീനര്‍), മീഡിയ: മുബശ്ശിര്‍ തങ്ങള്‍, അഡ്വ. ശറഫൂദ്ധീന്‍. റിസപ്ഷന്‍: ഖാസിം കോയ തങ്ങള്‍ (ചെയര്‍മാന്‍), റഷീദ് അന്‍വരി (കണ്‍വീനര്‍). ഐ.ടി & അഡ്മിനിസ്‌ട്രേഷന്‍: അശ്്‌റഫ് ജവാസാത്ത് (ചെയര്‍മാന്‍), വി.എം. അശ്്‌റഫ് (കണ്‍വീനര്‍)ട്രോഫി& സര്‍ട്ടിഫിക്കറ്റ്: അബ്്ദുല്‍ ഹക്കീം ഫൈസി (ചെയര്‍മാന്‍), അശ്്‌റഫ് ഹാജി വാരം(കണ്‍വീനര്‍).
സ്‌റ്റേജ് & ഡെക്കറേഷന്‍: ബശീര്‍ ഹൂദവി (ചെയര്‍മാന്‍), നിസാര്‍ മുസ്ല്യാര്‍(കണ്‍വീനര്‍). ലൈറ്റ് & സൗണ്ട്: ബശീര്‍ (ചെയര്‍മാന്‍), ശംസുദ്ധീന്‍ (കണ്‍വീനര്‍). ട്രാന്‍സ്‌പോഷേന്‍: ജലീല്‍ തങ്ങള്‍ (ചെയര്‍മാന്‍), ശംസീര്‍ കൂറ്റിയാടി (കണ്‍വീനര്‍). വളണ്ടിയര്‍: ജബ്ബാര്‍ കോട്ടക്കല്‍ (ചെയര്‍മാന്‍), സമദ് പൂന്താനം (കണ്‍വീനര്‍). ഫസ്്റ്റ് എയിഡ്: അബ്്ദുറഹ്്മാന്‍ ഹാജി(ചെയര്‍മാന്‍), അമീര്‍ പി. ടി (കണ്‍വീനര്‍).
സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ മൊയ്തു നിസാമിയുടെ അധ്യക്ഷതയില്‍ ഖലീലുല്‍ റഹ്്മാന്‍ കാശിഫി ഉദ്്ഘാടനം ചെയ്തു.അഡ്വ. ശറഫുദ്ധീന്‍ സര്‍ഗലയം രൂപരേഖയും മന്‍സുര്‍ മുപ്പന്‍ സ്വാഗത സംഘം പാനലും അവതരിപ്പിച്ചു.
നൗഷാദ് തങ്ങള്‍ ഹുദവി, ഇ. കെ ബക്കര്‍ , റസാഖ് തുരുത്തി, അബ്്ദുല്‍ ഖാദര്‍ ഒളവട്ടുര്‍ , ഹൈദരലി ഹുദവി, നുഅ്മാന്‍ തിരൂര്‍, സി. സി. മൊയ്തു, വിവിധ സോണ്‍ പ്രതിനിധികള്‍ സംസാരിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."