HOME
DETAILS

ആര്‍.എസ്.എസിനു വേണ്ടി പിണറായി ജനങ്ങളുടെ മേല്‍ കരിനിയമങ്ങള്‍ ചുമത്തുന്നു: ചെന്നിത്തല

  
backup
January 17 2017 | 22:01 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a3

 


കണ്ണൂര്‍: കേരളത്തില്‍ ആര്‍.എസ്.എസ് പരാതി കൊടുത്താല്‍ ജനങ്ങളുടെ മേല്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരൂന്നു അദ്ദേഹം. രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ പടം മാറ്റി മോദിയുടെ പടം വെയ്ക്കുന്നു. ഇത്രമാതം അധപതനം ഒരു പ്രധാന മന്ത്രിക്ക് വരാന്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ സംസ്ഥാന പദ്ധതി പ്രവര്‍ത്തനം ആകെ താറുമായി. ക്രമസമാധാനരംഗം തകര്‍ന്നിരിക്കുകയാണ്. പിണറായി ഭരണരംഗത്ത് കാഴ്ചക്കാരനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി രാമകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സുമാ ബാലകൃഷ്ണന്‍, അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, കെ അബ്ദുല്‍ ഖാദര്‍, ഇല്ലിക്കല്‍ അഗസ്തി, ജോര്‍ജ് വടകര, കെ സുരേന്ദ്രന്‍, പി കുഞ്ഞിമുഹമ്മദ്, എ.പി അബ്ദുല്ലക്കുട്ടി, എം നാരായണന്‍ കുട്ടി, കെ പ്രഭാകരന്‍, വി.വി പുരുഷോത്തമന്‍, വി സുരേന്ദ്രന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ടി.ഒ മോഹനന്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  2 months ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  2 months ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  2 months ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  2 months ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  2 months ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  2 months ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  2 months ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  2 months ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  2 months ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 months ago