HOME
DETAILS

പാരലല്‍ കോളജ് ജില്ലാ കായിക മേള; കരുവാരക്കുണ്ട് നളന്ദ കോളജിന് കിരീടം

  
backup
January 17 2017 | 22:01 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b2%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%be%e0%b4%af

 


കരുവാരക്കുണ്ട്: കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന പാരലല്‍ കോളജ് ജില്ലാ കായിക മേളയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കരുവാരക്കുണ്ട് നളന്ദ കോളജ് ഓവറോള്‍ ചാംപ്യന്‍മാരായി. തുടര്‍ച്ചയായി ആറാം തവണയാണ് നളന്ദ കോളജ് ജില്ലാ കായിക മേളയില്‍ ഒന്നാം സ്ഥാനം നേടുന്നത്.
ജൂനിയര്‍ വിഭാഗത്തില്‍ 129 പോയിന്റും സീനിയര്‍ വിഭാഗത്തില്‍ 89 പോയിന്റും നേടിയാണ് ഒന്നാമതെത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ 52 പോയിന്റും സീനിയര്‍ വിഭാഗത്തില്‍ 55 പോയിന്റും നേടിയ തിരൂര്‍ ആര്‍ട്‌സ് കോളജിനാണ് രണ്ടാംസ്ഥാനം. ജൂനിയര്‍ വിഭാഗത്തില്‍ 49 പോയിന്റോടെ വേങ്ങര മലബാര്‍ കോളജ് മൂന്നാം സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ 32 പോയിന്റ് വീതം നേടി ഐ.യു ആര്‍ട്‌സ് കോളജും വേങ്ങര മലബാര്‍ കോളജും മൂന്നാം സ്ഥാനം പങ്കിട്ടു.
നളന്ദ കോളേജിലെ എം.പി സാഹിറയും പി. സജിതയും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പറപ്പൂര്‍ ആര്‍ട്‌സ് കോളജിലെ ബി.എസ് ആഷിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാംപ്യന്‍മാരായി. കായികമേള പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ടി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ഖാജാ മുഹിയിദ്ദീന്‍, ജില്ലാ സെക്രട്ടറി കെ. നജീബ്, സി.കെ വിമല്‍, അക്ബര്‍ ഒതുക്കുങ്ങല്‍, കെ. അഷ്‌റഫ്, ടി.കെ.എം ബഷീര്‍, പി. ഉമ്മര്‍, പി. രാജന്‍ തോമസ് സംസാരിച്ചു. ജില്ലാ ഫുട്‌ബോള്‍ മേളയില്‍ വേങ്ങര മലബാര്‍ കോളജിനെ പരാജയപ്പെടുത്തി പറപ്പൂര്‍ ഐ.യു ആര്‍ട്‌സ് കോളജ് ചാംപ്യന്‍മാരായി. ഒതുക്കുങ്ങല്‍ കോ ഓപറേറ്റീവ് കോളജ് മൂന്നാം സ്ഥാനം നേടി. അഡ്വ. സി.കെ അബ്ദുറഹിമാന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ

uae
  •  7 days ago
No Image

ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

Kerala
  •  7 days ago
No Image

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

Kerala
  •  7 days ago
No Image

ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത

Kerala
  •  7 days ago
No Image

രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല

Kerala
  •  7 days ago
No Image

സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  7 days ago
No Image

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

Kerala
  •  7 days ago
No Image

സി.പി രാധാകൃഷ്ണന്‍ ഇന്ന്   ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും 

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍:  സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും

Kerala
  •  7 days ago
No Image

ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും

Kerala
  •  7 days ago