അരിവിലയ്ക്കൊപ്പം കുതിച്ച് പച്ചക്കറിയും
സുല്‍ത്താന്‍ ബത്തേരി: കുത്തനെ കൂടിയ അരി വിലക്കൊപ്പം സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. പലസാധനങ്ങള്‍ക്കും അഞ്ച് രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയിരിക്കുന്നത്.
തക്കാളിയുള്പ്പടെയുള്ളവയ്ക്കാണ് വില വര്ര്ധിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് 13 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് വില 18 രൂപയാണ്. പച്ചമുളകിന് 25 രൂപയില്‍ നിന്നും 40-45 രൂപയിലേക്ക് ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ വെള്ളരിക്കാണ്. ആഴ്ചകളുടെ വ്യത്യാസത്തില്‍ 30 രൂപയാണ് വെള്ളരിക്ക് വില വര്‍ധിച്ചിരിക്കുന്നത്. എട്ടു രൂപ മുതല്‍ 10 രൂപവരെയായിരുന്ന വെള്ളരിക്ക് ഇന്നത്തെ മാര്‍ക്കറ്റ് വില 40 രൂപയാണ്. ഇത് കൂടാതെ 28 രൂപയായിരുന്ന വെണ്ടയ്ക്ക് 40ഉം, 24 രൂപയായിരു ന്നചെറിയുള്ളിക്ക് 35 രൂപയായും വില ഉയര്‍ന്നു. മുരിങ്ങക്ക് 90ല്‍ നിന്നും 110 ആയി വില ഉയര്‍ന്നു.
കുമ്പളത്തിന് 10 രൂപയില്‍ നിന്നും 20 ആയി വിലവര്‍ധിച്ചപ്പോള്‍ വഴുതനയ്ക്ക് 15ല്‍ നിന്നും 25 ആയി ഉയര്‍ന്നു. തമിഴ്നാട്ടിലെ പൊങ്കല്‍ ആണ് വിലവര്‍ധിക്കാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."