HOME
DETAILS

തൃശൂര്‍ - വടക്കഞ്ചേരി ദേശീയപാത വികസനത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
January 17, 2017 | 11:10 PM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6

 

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
തൃശൂര്‍: ദേശീയപാത വികസനത്തിനെന്ന പേരില്‍ തൃശൂര്‍ - വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളതെന്നു കോടതി പറഞ്ഞൂ. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മാണത്തിനായി പാറ പൊട്ടിക്കാന്‍ ചില വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതു മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. വികസനത്തിന് പ്രാഥമിക പരിഗണനയുണ്ടെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല.
പാറ പൊട്ടിക്കുന്നത് തടഞ്ഞാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ലിത്.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു പണിക്കും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം പഠിക്കണം- ഉത്തരവില്‍ പറയുന്നു. ദേശീയപാത ആറുവരിയാക്കുന്നതിനു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് സൈഡിലെ പാറപൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പട്ടിക്കാട് സ്വദേശി ബഷീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago