കേരള സ്പിന്നേഴ്സ്: ധനമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ്
മണ്ണഞ്ചേരി: കോമളപുരം സ്പിന്നേഴ്‌സ് തുറക്കുന്നത് സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കാനും ഒളിച്ചുകളി അവസാനിപ്പിക്കാനും സ്ഥലം എം.എല്‍.എകൂടിയായ ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സമരം ഒത്ത് തീര്‍പ്പാക്കുന്നതിന് മുന്നോട്ട്‌വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ഇത് മൂലം തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്.പൂട്ടിക്കിടന്ന സ്പിന്നേഴ്‌സ് വി.എസ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി കണക്ഷന്‍ പോലും എടുക്കാതെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് തൊഴിലാളികളെ നിയമിച്ച് സ്ഥാപനം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപനം വീണ്ടും തകര്‍ച്ചയുടെ വക്കിലെത്തി. വൈദ്യുതി ബില്ലിന്റെ കുടിശ്ശികയും തൊഴിലാളികളുടെ കൂലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ഥാപനത്തിലെ പ്രബല തൊഴിലാളി യൂണിയനായ എ.ഐ.ടി.യു.സിയുടെ മാതൃ സംഘടനയായ സി.പി.ഐ പോലും മുന്നണി ബന്ധത്തിന്റെ പേരില്‍ വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ ഒളിച്ച് കളിക്കുന്നത് തൊഴിലാളി വഞ്ചനയാണ്. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എസ്. മുഹമ്മദ് സ്വാലിഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി റ്റി. എ അബ്ദുല്‍ ഷുക്കൂര്‍ അരൂക്കുറ്റി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് എം. എ അബൂബക്കര്‍ കുഞ്ഞാശാന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീര്‍, വാഴയില്‍ അബ്ദുല്ല, എം. എ ഹമീദ് കുട്ടി, വി. എം ഷൗക്കത്ത്, കെ. എ ഹാമിദ് ആശാന്‍, റ്റി.എച്ച് നാസര്‍, സജീര്‍ അബൂബക്കര്‍, റ്റി. കെ അബൂബക്കര്‍, കെ. എസ് അബ്ദുല്ല, ഷാജഹാന്‍ ആപ്പൂര് തുടങ്ങിയവര്‍ സംസാരിച്ചു. എ. ഷെമീര്‍ നരിക്കാട് സ്വാഗതവും നസീര്‍ മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി. എസ് സുനീര്‍ രാജ(പ്രസി.), റഷീദ് ഇത്തിപ്പറമ്പ്, റഫീഖ് നെല്ലിക്കല്‍, ഇസ്മയില്‍ നേതാജി, (വൈസ്.പ്രസി.), നസീര്‍ മണ്ണഞ്ചേരി(ജന.സെക്രട്ടറി), വി. എ ഹിലാലുദ്ദീന്‍, ബി. നിസാര്‍, തന്‍സില്‍ എസ്. ആര്യാട്(സെക്രട്ടറിമാര്‍) ഷാഹുല്‍ ഹമീദ് നൈ(ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."