ജീലാനി അനുസ്മരണ സമ്മേളനം
മൂവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണവും മജ്‌ലിസുന്നൂര്‍ സദസും മതപ്രഭാഷണ പരമ്പരയും നാളെ മുതല്‍ 22 ഞായര്‍ വരെ പള്ളിച്ചിറങ്ങര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി പള്ളിച്ചിറങ്ങര സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റ് വി.എസ് ജാബിര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അബ്ദുല്‍ റഹീം ഹുദവി ദുആയ്ക്ക് നേതൃത്വം നല്‍കി. നാളെ മഗ്‌രിബ് നിസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ സംഗമത്തിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സെയ്യിദ് ഷഫീക്ക് തങ്ങള്‍ നേതൃത്വം നല്‍കും. അലി ഫൈസി മേതല ഉദ്‌ബോധന പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ മുഖ്യ അതിഥി ആയിരിക്കും. സ്വര്‍ഗ്ഗം അവരെ കാത്തിരിക്കുന്നു എന്ന വിഷയത്തില്‍ എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച മക്കള്‍ സ്വാലിഹീങ്ങളാകാന്‍ എന്ന വിഷയത്തില്‍ ശിഹാബുദ്ദീന്‍ അല്‍ അമാനി മുഖ്യപ്രഭാഷണം നടത്തും.
22 ഞായര്‍ രാത്രി ഏഴിന് ജീലാനി അനുസ്മരണ മഹാസമ്മേളനം പാണക്കാട് സെയ്യിദ് ഷെമീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കണിയാപുരം ബുഖാരി ഫൈസി മുഖ്യ പ്രഭാഷണം നടത്തും. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ അലി പായിപ്ര, വി.എം.മൈയ്തീന്‍, അബൂബക്കര്‍ ഹാജി മടത്തോടത്ത്, എസ്.മുഹമ്മദ് കുഞ്ഞ് പൂക്കടശ്ശേരി, പി.ബി.നാസര്‍, പി.പി.ബഷീര്‍ ഹാജി, സിദ്ദിഖ് ചിറപ്പാട്ട്, സലീം മൗലവി, കുഞ്ഞുമുഹമ്മദ് വെള്ളേക്കാട്ട്, വി.എ.അനസ്, അലിയാര്‍ തോപ്പില്‍, ഷാഫി കബറിങ്ങല്‍, ഷിജാസ് പള്ളിപ്പടി, മുഹമ്മദ് ഹിബത്തുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു സംഘാടക സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."