നാട്ടുകാരുടെ എതിര്‍പ്പ്: വിദേശ മദ്യ വില്പനശാല മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു
ഈരാറ്റുപേട്ട: വടക്കേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്പ്പറേഷന് വിദേശ മദ്യ വില്പനശാല സബ് സ്റ്റേഷനു സമീപത്തേയ്ക്കു മാറ്റാനുള്ള നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു വേണ്ടെന്നുവച്ചു.
കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപമുള്ളപുതിയ കെട്ടിടത്തിലേയ്ക്കു മാറ്റാനായിരുന്നു തീരുമാനം.
ജനവാസ കേന്ദ്രത്തിലേയ്ക്കു വില്പന ശാല മാറ്റുന്ന വിവരമറിഞ്ഞതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര് പ്രദേശത്ത് തടിച്ചുകൂടുകയും
നിര്‍ദിഷ്ട വില്പന ശാലയ്ക്കു മുന്പില് നടന്ന ധര്‍ണ്ണ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി, അഖ്സ മസ്ജിദ് കമ്മിറ്റി സെക്രട്ടറി കബീര്‍, മേരിമോള് മൈക്കിള്‍, ലഷ്മിക്കുട്ടിയമ്മ, ബോബി കരീത്ര, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ സംസ്ഥാന പാതയില്‍ നിന്നും വിദേശ മദ്യവില്പന ശാലകള്‍ 500 മീറ്റര്‍ മാറ്റണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബിവറേജസ് കോര്പ്പറേഷന് വിദേശ മദ്യ വില്പനശാല മാറ്റാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."