ശരീഅത്തിനെതിരെയുള്ള ഭരണകൂട ഭീകരതയെ ശക്തമായി നേരിടും: ഹൈദര്‍ ഉസ്താദ്
അടിമാലി: മുസ്‌ലിം മത നിയമങ്ങളെ വികലമാക്കി ചിത്രീകരിച്ചുകൊണ്ട് ഇസ്‌ലാമിക ശരീഅത്തിനെ തകര്‍ക്കാനുള്ള ഭരണകൂടഭീകരതയെ മുസ്‌ലിം സമൂഹം ശക്തമായി നേരിടുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കുന്നം ഹൈദര്‍ ഉസ്താദ് പറഞ്ഞു.
റിപബ്ലിക്ക് ദിനമായ 26ന് എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തില്‍ അടിമാലിയില്‍ നടക്കുന്ന മനുഷ്യജാലിക - ശരിഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമസ്ത ഉലമ - ഉമറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് നിയമങ്ങളില്‍ ഒരു ഭേതഗതിയും അനുവദിക്കില്ല.
സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ ഏത് ത്യാഗത്തിനും മുസ്‌ലിം സമൂഹം സന്നദ്ധമാണെന്നും സമൂഹം ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടിമാലി റേഞ്ച് പ്രസിഡന്റ് സുല്‍ഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വണ്ണപ്പുറം ടൗണ്‍ മസ്ജിദ് ചീഫ് ഇമാം സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ മൗലവി പാലമല ആമുഖ പ്രഭാഷണവും നടത്തി.
അഷ്‌റഫ് ഫൈസി സ്വാഗതമാശംസിച്ചു. അബ്ദുല്‍ കബീര്‍ മൗലവി, പി.ഇ ഹുസൈന്‍, ഷമീര്‍ മന്നാനി, നിയാദ് ഫൈസി, മജീദ് ഫൈസി, ഇബ്രാഹിം ദാറാനി, എം.കെ മക്കാര്‍, നൗഫല്‍ റഹ്മാനി, നൈസാം, ടി.എസ് ഹസ്സന്‍, പി.എസ് മുഹമ്മദ് കുന്നം, ബാപ്പുട്ടി മുരിക്കുംതൊട്ടി, ബഷീര്‍ ആനച്ചാല്‍, ടി.എസ് ഹസന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."