പി.എസ്.സി നിയമനം വേഗം കൂട്ടാന്‍ ഒഴിവുകള്‍'വരം'വഴി റിപ്പോര്‍ട്ടു ചെയ്യണം;
തിരുവനന്തപുരം:പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എല്ലാ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ 'വരം' സോഫ്റ്റ്‌വെയര്‍ മുഖേന ഫെബ്രുവരി ഒന്നു മുതല്‍ നിര്‍ബന്ധമായും സര്‍ക്കാരിനെ അറിയിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
വകുപ്പിലെ തസ്തികകളുടെ വിവരങ്ങള്‍ (കേഡര്‍) തസ്തികകളുടെ എണ്ണം സബ് ഓഫിസുകളുടെ നിയമനാധികാരികളുടെ വിവരങ്ങള്‍ എന്നിവ അടിയന്തരമായി സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണം. ഈ മാസത്തെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ 20വരെ രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി മുതല്‍ ഓരോ മാസവും ഉണ്ടാകുന്ന ഒഴിവുകളുടെ വിവരങ്ങള്‍ തൊട്ടടുത്ത ദിവസം പത്താം തിയതിക്കു മുന്‍പായി ഇ വേക്കന്‍സി സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണം. പത്തിന് ശേഷം ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. വേക്കന്‍സി റിപോര്‍ട്ടിംഗ് സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി മേലധികാരി അംഗീകരിച്ചതിന്റെ പകര്‍പ്പ് മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ എല്ലാമാസവും 20നു മുന്‍പ് തപാല്‍ മാര്‍ഗവും ഇമെയില്‍ (ൃലുീൃ്േമരമിരശല@െസലൃമഹമ.ഴീ്.ശി) മുഖാന്തിരവും സര്‍ക്കാരില്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സോഫ്റ്റ്‌വെയറില്‍ നിന്നെടുത്ത പകര്‍പ്പ് മാത്രമേ സ്വീകരിക്കുകയുള്ളു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."