HOME
DETAILS

നോട്ട് നിരോധനത്തെ ഹിരോഷിമ ദുരന്തത്തോടുപമിച്ച് ശിവസേന

  
backup
January 18 2017 | 07:01 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%bf
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന രംഗത്ത്. നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് പറഞ്ഞാണ് ശിവസേന രംഗത്തെത്തിയത്. നോട്ട് പിന്‍വലിക്കല്‍ നടപടി ഒരു ആറ്റംബോംബ് ആയിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ട പോലെയായി നോട്ട് നിരോധനം. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം കേള്‍ക്കാന്‍ പോലും മോദി ചെവികൊടുക്കുന്നില്ലെന്നും ശിവസേന തുറന്നടിച്ചു. മുഖപത്രമായ സാംമ്‌നയിലൂടെയാണ് ശിവസേന മോദിക്കെതിരേ ആഞ്ഞടിച്ചത്. മോദി ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. ആര്‍ക്കും ചെവികൊടുക്കാന്‍ അദ്ദേഹം തയാറാകുന്നില്ലന്നും ശിവസേന കുറ്റപ്പെടുത്തി. കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കന്നത് പോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തെരഞ്ഞെടുത്തത്. എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേന നേരത്തെയും മോദിയുടെ നോട്ട് നിരോധന നടപടിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  23 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago