14 മാസമായി ശമ്പളമില്ലാതെ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍
ജിദ്ദ: സ്വകാര്യ കരാര്‍ കമ്പനിയിലെ 62 ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ 14 മാസമായി ദുരിതത്തില്‍. നജ്‌റാനില്‍ യമന്‍ അതിര്‍ത്തിപ്രദേശത്ത് റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ അധികൃതരുടെ കനിവ് തേടി ആയിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് കമ്പനി ആസ്ഥാനമായ റിയാദിലെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ യമന്‍ അതിര്‍ത്തിയില്‍ റോഡ് പണിയിലായിരുന്നു. എന്നാല്‍ കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല.
സൈനിക മേഖലക്കുള്ളിലെ ജോലി ആയതിനാല്‍ പുറത്തുപോയി ആരോടും പറയാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. ഇതിനിടയില്‍ അവിടെ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞവര്‍ നജ്‌റാനിലെ ഗവര്‍ണറേറ്റില്‍ പരാതി നല്‍കി.
കമ്പനി ആസ്ഥാനം റിയാദില്‍ ആയതിനാല്‍ പരാതി അവിടെയാണ് കൊടുക്കേണ്ടതെന്ന് നിര്‍ദേശം ലഭിച്ചു. തുടര്‍ന്നാണ് റിയാദിലത്തെി ഇന്ത്യന്‍ എംബസിയിലും തൊഴില്‍ കോടതിയിലും പരാതി നല്‍കിയത്. തൊഴിലാളികള്‍ക്കിടയില്‍ അസുഖം ബാധിച്ച് ചികിത്സ ലഭിക്കാത്തവര്‍ പോലും യമന്‍ അതിര്‍ത്തി പ്രദേശത്തെ ക്യാമ്പില്‍ കഴുന്നതായും പറയുന്നു.
പ്രവാസി മലയാളി ഫെഡറേഷന്‍ ജി.സി.സി കോ ഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോടാണ് തൊഴിലാളികളെ സഹായിക്കാന്‍ രംഗത്തുള്ളത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചിട്ടുണ്ട്. റാഫി കമ്പനി മാനേജരെ കണ്ട് സംസാരിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണവര്‍. റിയാദിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ആഹാര സാധനങ്ങളും മരുന്നും എത്തിക്കുമെന്നും റാഫി അറിയിച്ചു. ഫെഡറേഷന്‍ ഭാരവാഹികളായ അസ്‌ലം പാലത്ത്, അന്‍വര്‍ മലപ്പുറം, അജ്മല്‍ ആലംകോട്, സുല്‍ഫിക്കര്‍ ഉളിയന്‍കോട്, സ്റ്റീഫന്‍ കോട്ടയം, ബിനു കെ. തോമസ് എന്നിവരും ഇവര്‍ക്ക് വേണ്ട സഹായത്തിന് രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."