വായ്പാ തിരിച്ചടച്ചില്ല; തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഫെഡറല്‍ ബാങ്ക് ജപ്തി ചെയ്തു
കുമളി: വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയതിനെ തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ സര്‍ഫാസി ആക്ട് അനുസരിച്ച് ഫെഡറല്‍ ബാങ്ക് ജപ്തി ചെയ്തു. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ വിജയാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിജയാ ഹോസ്പിറ്റലി ആന്റ് റിസോര്‍ട്ട് ശൃംഖലയില്‍ ഇലിഫന്റ് കോര്‍ട്ട്, പെപ്പര്‍ വൈന്‍ എന്നീ റിസോര്‍ട്ടുകളാണുള്ളത്. 2005ല്‍ ഇലിഫന്റ് കോര്‍ട്ടിന്റെ പേരില്‍ 17 കോടി രൂപയും 2011ല്‍ പെപ്പര്‍ വൈന്റെ പേരില്‍ 7.5 കോടി രൂപയും ഉടമകള്‍ ഫെഡറല്‍ ബാങ്കിന്റെ വൈറ്റില ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. നിലവില്‍ പലിശ ഉള്‍പ്പെടെ ഈ രണ്ട് സ്ഥാപനങ്ങളും 36.75 കോടി രൂപ ബാങ്കിന് നല്‍കാനുണ്ട്. 2013 ല്‍ ഈ വായ്പ ബാങ്ക് നിഷ്‌ക്രിയ വായ്പയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ഡിസംബര്‍ 28ന് ഈ രണ്ട് സ്ഥാപനങ്ങളും ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒന്‍പത് കോടി രൂപ പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്ന നിബന്ധനയോടെ എറണാകുളം ഡെബ്റ്റ് റെക്കവറി െ്രെടബ്യൂണല്‍ ഉടമകള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ അനുവദിക്കുകയായിരുന്നു.
ട്രൈബ്യൂണല്‍ നല്‍കിയ കാലവധി അവസാനിച്ചിട്ടും പണം അടയ്ക്കാന്‍ ഉടമകള്‍ തയ്യാറാകാതെ വന്നതോടെയാണ് ജപ്തി നടത്താന്‍ ബാങ്ക് നിര്‍ബ്ബന്ധിതമായത്.തൊടുപുഴ സി.ജെ.എം കോടതിയില്‍ നിന്നുള്ള അഡ്വക്കേറ്റ് കമ്മിഷന്‍ പ്രിന്‍സ്.ജെ പാണനാല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ഹരികൃഷ്ണ പിഷാരടി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി.എ മുഹമ്മദ് സഗീര്‍ എന്നിവരാണ് ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. മുമ്പ് ഏറ്റെടുത്ത 29 മുറികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നാശ നഷ്ടങ്ങള്‍ വരുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ ഇരുപത് ദിവസമായി ബാങ്ക് ജീവനക്കാര്‍ ഇവിടെ തങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."