പിണറായി സര്‍ക്കാര്‍ സംഘ്പരിവാരത്തിന് വേണ്ടി പണിയെടുക്കുന്നു: അഹമ്മദ്കുട്ടി ഉണ്ണിക്കുളം
ആലപ്പുഴ: ന്യൂനപക്ഷങ്ങള്‍ക്കും ദളിത് സമൂഹങ്ങളേയും പീഡിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നരേന്ദ്രമോദിയെ അനുകരിക്കുകയാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ പെന്‍ഷന്‍ അട്ടിമറിക്കും പൊലീസ് രാജിനുമെതിരെ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആഭ്യന്തര വകുപ്പ് സംഘ്പരിവാരത്തിന് വേണ്ടിയാണ് പണിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് നടിച്ച് അവരെ വേട്ടയാടുന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളത്. ഇത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ന്യൂനപക്ഷ സംരക്ഷണത്തെ കുറിച്ച് പ്രസംഗിക്കുകയും പൊലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ രീതി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആശ്രയമായ റേഷന്‍കടകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ട് എത്തിച്ചിരിക്കുന്നത്.
അഞ്ചര ലക്ഷം ജനങ്ങളുടെ പെന്‍ഷന്‍ വെട്ടിമാറ്റി സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ്. പ്രസിഡന്റ് റ്റി. എ അബ്ദുല്‍ കരീം, സെക്രട്ടറി അന്‍വര്‍ സാദത്ത്എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലിഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍, ട്രഷറര്‍ എച്ച്. ബഷീര്‍കുട്ടി, എ. യഹിയ, എസ്. അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ റസാഖ്, ജെ. മുഹമ്മദ് കുഞ്ഞ്, ഹാരിസ് അണ്ടോളില്‍, ഫക്രുദ്ദീന്‍ അലി അഹമ്മദ്, ആക്ടിംഗ് സെക്രട്ടറി ഷിബി കാസിം എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.
പി. ബിജു സ്വാഗതവും എസ്. അന്‍സാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."