മേക്കിങ് ഇന്ത്യയുടെ മറവില്‍ കൊള്ള ലാഭത്തില്‍ എല്‍.ഇ.ഡി ബള്‍ബ് കച്ചവടം
തിരുവനന്തപുരം: മേക്കിങ് ഇന്ത്യയുടെ മറവില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ അമിതവില ഈടാക്കി എല്‍.ഇ.ഡി ബള്‍ബ് കച്ചവടം. കൊല്ലം കേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത ഏജന്‍സിയാണ് ബള്‍ബ് വില്പനയിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്നത്. കൊച്ചി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം നഗരങ്ങളിലാണ് കൂടുതല്‍ വില്പന.
കണ്ണികളാക്കപ്പെടുന്നവര് വഴി വന്‍തോതില്‍ ബള്‍ബുകള്‍ വിറ്റഴിക്കുന്നു. കമ്പനികള്‍ 110 രൂപക്കു വില്‍ക്കുന്ന ഒന്‍പത് വാട്ടിന്റെ ബള്ബിന് ഏജന്‍സി ഈടാക്കുന്നത്് 350 രൂപയാണ്. യാതൊരു ഗ്യാരന്റിയും ഇല്ലാതെയാണ് വില്‍പ്പന. ഡയറക്ട് മാര്‍ക്കറ്റിങ് ആയതിനാല്‍ ബില്ലും നല്‍കില്ല. രജിസ്ട്രേഡ് കമ്പനികള്‍ എം.ആര്.പി നിയമം മറികടക്കാന്‍ പായ്ക്കറ്റില്‍ കൂടിയ വില പ്രിന്റ് ചെയ്ത് പകുതി വിലയ്ക്കു വില്‍ക്കുകയാണു പതിവ്.
രണ്ടു വര്‍ഷം വരെ ഗ്യാരന്റി നല്കുന്ന ഈ കമ്പനികള്‍ ഒന്‍പത് വാട്ട് ബള്ബിന് 350 മുതല്‍ 400 രൂപവരെ എം.ആര്.പി അച്ചടിക്കും. 110 രൂപ മുതല്‍ 160 രൂപവരെ വില ഈടാക്കും. മേക്കിങ് ഇന്ത്യയുടെ മറവില്‍ തുടങ്ങിയ ഏജന്‍സി എം.ആര്.പിയായി 350 രൂപ അച്ചടിച്ച് അതേ വിലയ്ക്കു വില്‍ക്കുകയാണ്. വിവിധ കമ്പനികള്‍ എല്‍.ഇ.ഡി ബള്‍ബ് വ്യാപകമായി ഉള്പ്പാദിപ്പിക്കുന്നതിനാല് വിലയിലും കുറവുണ്ടാവുന്നു. എന്നാല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ വന്‍ ലാഭമാണ് ഉണ്ടാക്കുന്നത്. വില്പന നികുതിയും വെട്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."