HOME
DETAILS
MAL
ഗാന്ധിചിത്രം ഒഴിവാക്കിയ നടപടി: സുധീരന് സ്പീക്കര്‍ക്ക് കത്തയച്ചു
backup
January 19 2017 | 04:01 AM
തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടിസ് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കി ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രം അച്ചടിച്ച് ഇറക്കിയത് തികഞ്ഞ അനൗചിത്യവും ദേശീയ നേതാക്കളോടുള്ള അനാദരവുമാണെന്ന് കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സ്പീക്കര്‍ക്ക് കത്തയച്ചു.
രാഷ്ട്രപിതാവിനെയും രാഷ്ട്രശില്പിയെയും ഭരണഘടനാ ശില്പിയെയും ആഘോഷകമ്മിറ്റി തമസ്കരിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള നടപടി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സുധീരന് കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."