HOME
DETAILS

ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി സ്‌കൂള്‍ ബസുകള്‍ക്കും തിരിച്ചടി

  
backup
May 26 2016 | 18:05 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a7

കൊച്ചി: ഡീസല്‍ വാഹന നിരോധനം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്ക്യൂട്ട് ബെഞ്ചിന്റെ വിധി സംസ്ഥാനത്തെ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും തിരിച്ചടി. വിധിയുടെ പ്രത്യാഘാതം നേരിടേണ്ടിവരുന്ന വാഹനവിപണിയും അനുബന്ധവിപണയും ആശങ്കയില്‍ നിന്ന് മോചിതമായിട്ടില്ല. പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ നിരോധിക്കുകയും പൊതുഗതാഗതത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒഴികെ 2000 സി.സി യും അതിന് മുകളിലുമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാനുമാണ് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. ട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ബസുകള്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ടെസ്റ്റും നടത്തി നിരത്തിലിറക്കാന്‍ സജ്ജമാക്കിയിരിക്കെ ട്രൈബ്യൂണല്‍ വിധി കനത്തതിരിച്ചടിയാകുമെന്ന് കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം ഇബ്രാഹീം ഖാന്‍ വ്യക്തമാക്കി. സ്‌കൂള്‍ ബസുകളുടെ കാര്യത്തില്‍ വിധി പ്രായോഗികമല്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്്. ഓരോ സ്‌കൂള്‍ ബസും ഒരു ദിവസം പരമാവധി ഓടേണ്ടിവരുന്നത് 50 കിലോമീറ്ററില്‍ താഴെ മാത്രമാണ്. ഒരു വര്‍ഷം 200 അധ്യയനദിവസങ്ങള്‍ എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ ഒരു വര്‍ഷം പതിനായിരം കിലോമീറ്ററില്‍ താഴെ മാത്രമാണ് വാഹനം ഓടുന്നത്. സംസ്ഥാനത്തെ 15,000 ത്തോളം സ്‌കൂള്‍ വാഹനങ്ങളില്‍ പകുതിയും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതാണ്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ വിധി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് നഗരങ്ങളിലാണ് ട്രൈബ്യൂണല്‍ വിധി ബാധകമാകുന്നത്്. പത്ത് വര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങളുടെ നിരോധനത്തിന് ഒരു മാസമാണ് സാവകാശം നല്‍കിയിട്ടുള്ളത്. 2000 സി.സി ക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധനത്തിന് സമയം അനുവദിച്ചിട്ടുമില്ല. പുതിയ വാഹനങ്ങളുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തിന് പുറമേ കൊച്ചി, തൃശൂര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായിരിക്കുന്ന സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ വില്‍പനയ്ക്കും ഇത് കനത്തതിരിച്ചടിയായി മാറും. വിധി വന്നതോടെ പഴയവാഹനവില്‍പന മന്ദീഭവിച്ച അവസ്ഥയിലാണ്. 15 വര്‍ഷത്തേക്ക് നികുതി കൈപ്പറ്റിയശേഷം വാഹനം പത്ത് വര്‍ഷം ഉപയോഗിച്ചാല്‍ മതിയെന്ന് പറയുന്നതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തുള്ളവര്‍ ചോദിക്കുന്നത്.
സംസ്ഥാനത്തെ നഗരങ്ങളിലെ സ്വകാര്യബസുകളില്‍ അധികവും പത്ത് വര്‍ഷം കഴിഞ്ഞതാണെന്നത് സ്വകാര്യബസുടമകളെ പ്രതിസന്ധിയിലാക്കുകയാണ്. 3700 ഓളം ബസുകളും 40,000 ത്തോളം വലിയ വാഹനങ്ങളും 44,000ത്തോളം ഇടത്തരം വാഹനങ്ങളെയും ഒരു ലക്ഷത്തോളം ചെറിയ വാഹനങ്ങളെയുമാണ് വിധി ബാധിക്കുക. കൂടാതെ വര്‍ക്ക്‌ഷോപ്പ് മേഖലയിലുള്ളവര്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് വിപണിയിലുള്ളവര്‍ക്കും വിധി തിരിച്ചടിയാകും. വിധി നടപ്പിലാക്കിയാല്‍ ബാധിക്കുന്നത് ലക്ഷകണക്കിന് പേരുടെ ഉപജീവനമായതിനാല്‍ ഇതിനെതിരേ സമരരംഗത്തിറങ്ങാനാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  23 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago