HOME
DETAILS

വിലാപയാത്രയ്ക്ക് അനുവാദം; കണ്ണൂരില്‍ താല്‍കാലിക ആശ്വാസം

  
backup
January 19 2017 | 08:01 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d

കണ്ണൂര്‍: ജില്ലയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകന്‍ സന്തോഷിന്‍റെ മൃതദേഹം കലോത്സവ വേദിക്ക് മുന്നിലൂടെ കൊണ്ടു പോകാന്‍ അനുമതി. ജില്ലാ കലക്ടർ നീർ മുഹമ്മദ്  ബി.ജെ.പി പ്രവർത്തകരും പൊലിസുമായി നടത്തിയ സമവായ ചർച്ചയിലാണ് തീരുമാനം. എന്നാല്‍ ആംബുലന്‍സും നേതാക്കളുടെ അഞ്ച് വാഹനങ്ങളും മാത്രമേ പ്രധാന വേദിക്ക് മുന്നിലൂടെ കടത്തിവിടുകയുള്ളു. മറ്റ് വാഹനങ്ങളും പ്രവർത്തകരും പൊലിസ് ക്ലബ്ബ് റോഡ് വഴി തിരിഞ്ഞു പോകണമെന്നും കലക്ടർ അറിയിച്ചു.പ്രശ്നങ്ങളുണ്ടാകില്ലെന്ന് ബിജെപി നേതാക്കൾ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കലക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി ബി.ജെ.പി പ്രവർത്തകർ അറിയിച്ചു. 

മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കലോത്സവ വേദിക്കു മുന്നിലൂടെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ്  പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ വിലാപയാത്ര വേദിക്കു മുന്നിലൂടെ കൊണ്ടു പോകാനനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ കണ്ണൂര്‍  പഴയ ബസ്റ്റാന്‍റിന് മുന്നിലെ റോഡ്  ഉപരോധിക്കാന്‍ തുടങ്ങി.

zzz

 

 ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മ്മടം ആണ്ടല്ലൂര്‍ മുല്ലപ്രം കാവിനു സമീപത്തെ സോമന്റവിട വീട്ടില്‍ സന്തോഷ് കുമാറി(49) ന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആരംഭിച്ചതോടെ കണ്ണൂരിന്റെ മുഖം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ നേരിട്ടനുഭവിച്ചു. 

നേരത്തെ, കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനു നേരേ പൊലിസ് ലാത്തിവീശുകയും ആറു തവണ ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പഴയ ബസ് സ്റ്റാന്റിനു സമീപത്തെ എന്‍.ജി.ഒ ജില്ലാ കമ്മിറ്റി ഓഫിസ് കല്ലേറില്‍ തകര്‍ന്നു. റോഡരികിലെ വിവിധ സംഘടനകളുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടു.

ചുരുക്കത്തില്‍ കണ്ണൂര്‍ നഗരം അരമണിക്കൂറോളം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. പൊലിസിന്റെയും പ്രതിഷേധക്കാരുടെയും മുഖാമുഖം നിന്നുള്ള കാഴ്ച്ചകണ്ട് മറ്റു ജില്ലകളില്‍ നിന്നെത്തിയവര്‍ ഭയചകിതരായിരുന്നു.

ഇതിനിടയില്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്തെ ഒരു ബി.ജെ.പി ഓഫിസ് തകര്‍ക്കപ്പെട്ടുവെന്ന വാര്‍ത്ത പരന്നു. അതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ എസ്.എന്‍ പാര്‍ക്ക് റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടതോടെ കലോത്സവത്തിലെ രണ്ട് വേദികളിലേക്കുള്ള വാഹന ഗതാഗതം നിലച്ചു. പൊലിസെത്തി തീകെടുത്തിയ ശേഷമാണ് ഇതുവഴിയുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്രമമുണ്ടാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും കലോത്സവത്തിനെത്തിയവര്‍ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ വട്ടം ചുറ്റിയെന്നതാണ് വാസ്തവം.


ഇന്നത്തെ കണ്ണൂര്‍

*കണ്ണൂര്‍ ഉണര്‍ന്നത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയോടെ

*രാവിലെ മുതല്‍ ഹര്‍ത്താല്‍ തുടങ്ങി

* കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് അക്രമവാര്‍ത്തകള്‍

* കണ്ണൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രതിഷേധ പ്രകടനം പൊലിസ് തടഞ്ഞു

* രാവിലെ 10 മുതല്‍ തന്നെ കലോത്സവവേദികള്‍ ഉണര്‍ന്നു

* പഴയ ബസ് സ്റ്റാന്റില്‍ പൊലിസും പ്രതിഷേധ പ്രകടനക്കാരും മുഖാമുഖം

* എന്‍.ജി.ഒ ഓഫിസിനും പൊലിസിനും നേരെ കല്ലേറ്

*പിരിഞ്ഞുപോകാത്ത പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ലാത്തിവീശി

* എസ്.എന്‍ പാര്‍ക്ക് റോഡില്‍ ടയറിനു തീയിട്ടു ഗതാഗതം തടസ്സപ്പെടുത്തി

* നഗരത്തില്‍ അക്രമമുണ്ടായെന്ന് എല്ലാ വേദികളിലും വിവരമെത്തുന്നു

* ട്രെയിനിലും മറ്റും കണ്ണൂരില്‍ എത്തിയ മത്സരാര്‍ഥികള്‍ വേദികളിലെത്താന്‍ ബുദ്ധിമുട്ടി

* ജില്ലയിലേക്ക് ക്രമസമാധാനത്തിനു കൂടുതല്‍ പൊലിസ് എത്തുന്നു

 

ഹർത്താല്‍ ചിത്രങ്ങള്‍

 

1

2

4

5

6

7

9

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago