മനുഷ്യജാലിക മേഖലാ പ്രചാരണ ജാഥ നാളെ
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചാരണ ജാഥകള്‍ നാളെ ആരംഭിക്കും. മേപ്പാടി, വൈത്തിരി, തരുവണ, തലപ്പുഴ, മാനന്തവാടി, കമ്പളക്കാട്, സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, അമ്പലവയല്‍, പനമരം എന്നീ 11 മേഖലകളിലായി രാവിലെ ഒന്‍പതിന് ജാഥ ആരംഭിക്കും.
ജാലികാ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് കല്‍പ്പറ്റ മൈതാനി മഖാമില്‍ ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ മേഖലാ ക്യാപ്റ്റന്മാര്‍ക്ക് പതാക കൈമാറി നിര്‍വഹിക്കും.
മേപ്പാടി മേഖലാ സന്ദേശ യാത്ര ക്യാപ്റ്റന്‍ ഇബ്രാഹീം ദാരിമി നയിക്കും. ടി ഹംസ ഉദ്ഘാടനം ചെയ്യും. വൈത്തിരി മേഖല ക്യാപ്റ്റന്‍ ശാഹിദ് ഫൈസി നയിക്കും. കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്യും. തരുവണ മേഖല ജാഥക്ക് മിഖ്ദാദ് അഹ്‌സനി നേതൃത്വം നല്‍കും. ശൗഖത്തലി വെള്ളമുണ്ട ഉദ്ഘാടനം ചെയ്യും. തലപ്പുഴ മേഖലാ ജാഥ കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റന്‍ കെ.എ റശീദ് ദാരിമി നേതൃത്വം നല്‍കും. മാനന്തവാടി മേഖലാ സന്ദേശ യാത്രക്ക് ക്യാപ്റ്റന്‍ ഹാരിസ് കാട്ടിക്കുളം നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്യും. കമ്പളക്കാട് മേഖലാ സന്ദേശ യാത്ര ക്യാപ്റ്റന്‍ നദീര്‍ മൗലവി നയിക്കും.
സുല്‍ത്താന്‍ ബത്തേരി മേഖല ജാഥ മലവയലില്‍ ടി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റന്‍ നൗഫല്‍ വാകേരി നയിക്കും. പടിഞ്ഞാറത്തറ മേഖല സന്ദേശ യാത്ര ക്യാപ്റ്റന്‍ മുഹമ്മദലി യമാനി നയിക്കും. ഇബ്രാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ മേഖലാ സന്ദേശ യാത്ര ക്യാപ്റ്റന്‍ നൗഷീര്‍ വാഫി നയിക്കും. ശംസുദ്ധീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. അമ്പലവയല്‍ മേഖലാ സന്ദേശ യാത്ര മുഹമ്മദലി ഗസ്സാലി നയിക്കും. ഹംസ ഫൈസി മണിച്ചിറ ഉദ്ഘാടനം ചെയ്യും. പനമരം മേഖലാ സന്ദേശ യാത്രക്ക് നവാസ് ദാരിമി നേതൃത്വം നല്‍കും. അഷ്‌റഫ് ഫൈസി പനമരം ഉദ്ഘാടനം ചെയ്യും.
മനുഷ്യജാലിക പ്രചാരണാര്‍ഥം ഇന്ന് ജുമുഅ നിസ്‌കാരനാന്തരം പള്ളികളില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തെ കുറിച്ച് പ്രഭാഷണം നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."