മേഴ്‌സികുട്ടിയമ്മ രാജിവച്ച് സ്വതന്ത്ര അന്വേഷണത്തെ നേരിടണം: വി.ഡി സതീശന്‍ എം.എല്‍.എ
കൊല്ലം: തോട്ടണ്ടി ഇറക്കുമതിയില്‍ ആരോപണവിധേയായ മന്ത്രി മേഴ്‌സികുട്ടി അമ്മ മന്ത്രി സ്ഥാനം രാജിവച്ച് സ്വതന്ത്രമായ അന്വേഷണത്തെ നേരിടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പരവൂരില്‍ നല്‍കിയ സ്വീകരണം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടണ്ടി ഇറക്കുമതിയില്‍ നടന്ന അഴിമതി പുറത്ത് വരാതിരിക്കാനാണ് തൊഴിലാളികളെ കൊണ്ട് ഇപ്പോള്‍ പെട്ടെന്ന് സമരം നടത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയായ ഭാര്യയെ അഴിമതിയില്‍ നിന്നും രക്ഷിക്കാന്‍ ഭര്‍ത്താവ് ഉപവാസം സമരം നടത്തുന്നത് ലോകചരിത്രത്തില്‍ തന്നെയുള്ള ആദ്യ സംഭവമായിരിക്കുമെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂര്‍ സജീബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എം.എം. നെസീര്‍ ചാമക്കാല ജ്യോതികുമാര്‍, കെ.പി.സി.സി നിര്‍വ്വാഹക അംഗം നെടുങ്ങോലം രഘു, ഡി.സി.സി ഭാരവാഹികളായ എ.ഷുഹൈബ്, സിസിലി സ്റ്റീഫന്‍, എന്‍.ഉണ്ണികൃഷണന്‍ യു.ഡി.എഫ് ചെയര്‍മാന്‍ പരവൂര്‍ രമണന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പ്രദീഷ്‌കുമാര്‍, ചാത്തന്നൂര്‍ മുരളി, ഗീതാജോര്‍ജ്ജ്, എസ്. സുനില്‍കുമാര്‍, ബിജു പാരിപ്പള്ളി, തോമസ്സ്, വി.കെ.സുനില്‍കുമാര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി സുവോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ നീതു എയ്ക്ക് വി.ഡി സതീശന്‍ എം.എല്‍.എ യോഗത്തില്‍ വച്ച് ഉപഹാരം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."