നിലം നികത്തി ഫാക്ടറി നിര്‍മിക്കാന്‍ അനുമതി: അനേ്വഷണത്തിന് ഉത്തരവ്
അരൂര്‍: എഴുപുന്ന പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാക്കത്തുരുത്ത് ഫെറിക്ക് സമീപമുള്ള നിലം നികത്തി ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരേക്കര്‍ മുപ്പത് സെന്റ് നിലം നികത്തി അതിലാണ് കെട്ടിടം പണിതിരിക്കുന്നത്. സമുദ്രോല്പന്ന ഉല്പന്നങ്ങള് സൂക്ഷിക്കുന്നതിനാണ് ശീതീകരണ സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശി ഹിഷാം ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റോര്‍.വിവരാവകാശ പ്രവര്ത്തകന് പളളൂരുത്തി സ്വദേശി ജയന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജ് ഓഫീസിലും ഡാറ്റാ ബാങ്കിലും സെറ്റില്‍മെന്റ് രജിസ്റ്ററിലും നിലമായി കിടക്കുന്ന ഭൂമിയാണ് നികത്തുന്നതിന് റവന്യു ഡിപ്പാര്‍ട്ട്മെന്റും കൃഷി വകുപ്പും പഞ്ചായത്ത് അധികൃതരും അനുമതി നല്‍കിയത്.
ഇതിനെതിരെ ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് എന്‍വയര്‍മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ സംസ്ഥാന ചെയര്മാന് എ.കെ. ജയന് കോട്ടയം വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായത്.ആലപ്പുഴ ജില്ലാകളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ശരിയായ രീതിയിലല്ല ഇവിടെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."