സ്വത്തുവകകള്‍ തട്ടിയെടുത്തശേഷം വൃദ്ധ മാതാവിനെ അഗതിമന്ദിരത്തിലാക്കാന്‍ മക്കളുടെ ശ്രമം
ഹരിപ്പാട്: രോഗിയായ വൃദ്ധ മാതാവിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം മകന്‍ മാതാവിനെ സംരക്ഷിക്കുന്നില്ലെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും പരാതി.
മാതാവിന്റെ ജീവന്‍ പോലും അപകടത്തിലാണെന്നും ഒരു തരത്തിലും ജീവിയ്ക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഗതിമന്ദിരത്തില്‍ എത്തിയ്ക്കണമെന്നും ആവശ്യപ്പെട്ട് മകള്‍ പൊന്നമ്മയാണ് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. പള്ളിപ്പാട് നീണ്ടൂര്‍ കുറ്റി വിളയില്‍ ലക്ഷ്മിയെ (85) യാണ് മകനും മരുമകനും കൊച്ചുമക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരിയ്ക്കുന്നത്. ഭക്ഷണവും മരുന്നും നല്‍കാതെ ലക്ഷ്മിയെ മര്‍ദ്ദനമേല്പിച്ച് വീട്ടില്‍ നിന്ന് നിര്‍ദ്ദയം പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മകളോടൊപ്പം വാടക വീട്ടിലാണ് താമസം. ഇതിനിടയിലും ലക്ഷ്മിയുടെ മകന്‍ സുരേഷും ഭാര്യ ശശികലയും കൂടി തങ്ങളെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുവാന്‍ ശ്രമിക്കുന്നതായി പൊന്നമ്മ പരാതിപ്പെടുന്നു. പ്രായാധിക്യവും രോഗവും അമ്മയെ തളര്‍ത്തുന്നതായും തുശ്ചമായ വരുമാനത്തില്‍ വാടക വീട്ടില്‍ കഴിയുന്ന തനിക്ക് മാതാവിന് മതിയായ സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പീഡനവും രോഗവും പട്ടിണിയും മൂലം അവശയായ ലക്ഷ്മിയെ ഗവണ്‍മെന്റ് ഏറ്റെടുത്ത് സംരക്ഷണം നല്‍കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ ഓഫ് ഇന്‍ഡ്യ ഹരിപ്പാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."