നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞ് കയറി വ്യാപക നാശം
നെടുമ്പാശ്ശേരി: അത്താണി മാഞ്ഞാലി റോഡില്‍ ചുങ്കം വളവില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞ് കയറി വ്യാപക നാശം. തലനാരിഴക്കാണ് ജീവഹാനി ഒഴിവായത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.
കൊടുങ്ങല്ലുരില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ സ്വീകരിക്കാന്‍ വരികയായിരുന്ന കാറാണ് തെക്കെ അടുവാശ്ശേരിക്കടുത്ത് ചുങ്കം കവലയില്‍ അപകടത്തില്‍പ്പെട്ടത്.
പാലപ്രശ്ശേരി പീടികപ്പറമ്പില്‍ അസീസ് നടത്തുന്ന പി.എം സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. എതിര്‍ദിശയില്‍ നിന്ന് വരികമായിരുന്ന ഇരുചക്ര വാഹന യാത്രികരും കാറിലുണ്ടായിരുന്നവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അമിതവേഗതയിലായിരുന്ന കാര്‍ പെട്ടെന്നുള്ള വളവ് കണ്ടതോടെ നിയന്ത്രണം വിടുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടം കണ്ട വഴിയാത്രക്കാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.
അസീസിന്റെ കടയിലേക്ക് ഇത് നാലാം തവണയാണ് വാഹനങ്ങള്‍ ഇടിച്ച് കയറുന്നത്. കടയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഷട്ടറും, സ്റ്റാന്റുകളും, പലചരക്ക്, സ്റ്റേഷനറി സാധനങ്ങളടക്കം അപകടത്തില്‍ നശിച്ചു.
ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അതിനിടെ അപകടത്തില്‍പ്പെട്ട കാറിന്റെ നമ്പര്‍ പ്‌ളേറ്റില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ പേപ്പറില്‍ ഒട്ടിച്ച നിലയിലായിരുന്നു.ഇതില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ ചെങ്ങമനാട് പൊലിസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ നേരത്തെയുണ്ടായ അപകടങ്ങളത്തെുടര്‍ന്ന് കട നവീകരിച്ചതിന്റെ കടം വീട്ടി വരുന്നതിനിടയില്‍ വീണ്ടും അപകടം സംഭവിച്ചതോടെ അസീസ് മാനസികമായി തകര്‍ന്നിരിക്കുകയാണ്. പ്രാരാബ്ദമുള്ള കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് കച്ചവടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."