ശബരി റെയില്‍ പദ്ധതി; എം.എല്‍.എ കലക്ടര്‍ക്ക് കത്ത് നല്കി
പെരുമ്പാവൂര്‍: നിര്‍ദിഷ്ട ശബരി റെയില്‍ പദ്ധതിയ്ക്കായി നിശ്ചയിച്ചിട്ടുള്ള പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ കാലടി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 40 കോടിക്ക് സ്ഥലം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് ഭൂവുടമകള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയ്ക്ക് കത്തയച്ചു.
സ്ഥലം ഏറ്റെടുക്കുവാന്‍ കാലതാമസം നേരിട്ടാല്‍ അനുവദിച്ച തുക പാഴാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലം ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം ശബരി റെയില്‍ പദ്ധതിയ്ക്കായി ആവശ്യമായ തുക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ റെയില്‍വേയ്ക്ക് കത്ത് നല്‍കണമെന്ന് എം.എല്‍.എ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പദ്ധതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജനീയറുടെ ഓഫിസ് പ്രവര്‍ത്തനം തുടങ്ങണമെന്നും എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."