ജെല്ലിക്കെട്ട് നിരോധനം: തമിഴ് ടെക്കികള്‍ ഇന്‍ഫൊപാര്‍ക്ക് റോഡില്‍ പ്രതിഷേധിച്ചു
കാക്കനാട്: പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിലെങ്ങും നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ഫൊപാര്‍ക്കിനു മുന്നില്‍ റോഡിലെ മീഡിയനില്‍ കയറി നിന്നു തമിഴ് ടെക്കികളുടെ പ്രതിഷേധം.
പ്ലക്കാര്‍ഡുകളുമായി രണ്ട് മണിക്കൂര്‍ നീണ്ട മൗന പ്രതിഷേധത്തിന് ഇന്‍ഫൊപാര്‍ക്ക് വേദിയായി. സംഘാടകരും ഉദ്ഘാടകനും ഇല്ലാതെ വൈകിട്ട് അഞ്ചിന് ജോലി കഴിഞ്ഞിറങ്ങിയ 500ഓളം തമിഴ് യുവതീ യുവാക്കള്‍ രാത്രി ഏഴുവരെ നീണ്ട സ്വമേധയായ പ്രതിഷേധത്തില്‍ അണി ചേരുകയായിരുന്നു.
ജെല്ലിക്കെട്ട് നിരോധനം സുപ്രീം കോടതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ടെക്കികളുടെ തീരുമാനം. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് മുഖേനേ പരസ്പരം ആശയ വിനിമയം നടത്തി എല്ലാവരും പ്രതിഷേധത്തില്‍ അണി ചേരുകയായിരുന്നു.
മലയാളി ടെക്കികളോട് പ്രതിഷേധത്തില്‍ അണി ചേരണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ആരും വന്നില്ലെന്നാണ് തമിഴ്‌ടെക്കികളുടെ പരിഭവം.
നിരോധനം പിന്‍വലിക്കണമെന്നുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്.
മുദ്രാവാക്യം വിളിയും മര്‍ഗസവും ഇല്ലാതെ നടത്തിയ പ്രതിഷേധം ഇന്‍ഫൊപാര്‍ക്ക് പൊലിസിന് തലവേദനയുണ്ടാക്കിയില്ല. എന്നാല്‍ ഇന്നലെ കുടുതല്‍ പേരെ പങ്കെടുപ്പിക്കനായതില്‍ സംതൃപ്തരാണ് ടെക്കികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."