അവസാന നിമിഷവും ശിക്ഷാ ഇളവ് നല്‍കി ഒബാമയുടെ റെക്കോര്‍ഡ് പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഭരണം അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ അവശേഷിക്കെ ജയില്‍ മോചനവും, ശിക്ഷാ കാലാവധിയില്‍ ഇളവും നല്‍കുന്നതില്‍ ഒബാമ സര്‍വകാല റെക്കോര്‍ഡിട്ടു. 209 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചും 64 പേര്‍ക്ക് മാപ്പു നല്‍കിയുമാണ് ഒബാമ റെക്കോര്‍ഡിട്ടത്. ഇന്നലെ പ്രഖ്യാപിച്ച ലിസ്റ്റിന്റെ ആനുകൂല്യം ലഭിച്ചവരില്‍ ഹൂസ്റ്റണില്‍നിന്നുള്ള പത്തുപേരും ഉള്‍പ്പെടുന്നു.
മയക്കുമരുന്ന് കേസുകളിലും നികുതിയില്‍ കൃത്രിമം നടത്തിയതിനും ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ശിക്ഷാ കാലാവധിയില്‍ ഇളവും മോചനവും ലഭിച്ചത്.
അമേരിക്കയുടെ ചരിത്രത്തില്‍ മറ്റൊരു പ്രസിഡന്റിനും അവകാശപ്പെടാനില്ലാത്ത ഉത്തരവിലൂടെ ഒബാമ 1385 കുറ്റവാളികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കിയത്. ഇതില്‍ 504 പേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്നവരായിരുന്നു. ഇതു കൂടാതെ 212 പേര്‍ക്ക് ജയില്‍ മോചനവും നല്‍കി.
ഒബാമക്ക് മുന്‍പ് അധികാരത്തിലിരുന്ന 12 പ്രസിഡന്റുമാര്‍ മൊത്തം നല്‍കിയ ശിക്ഷാഇളിവിലും കൂടുതലാണ് എട്ടുവര്‍ഷത്തിനിടെ ഒബാമ അനുവദിച്ച ശിക്ഷാഇളവ്.
അവസാന നിമിഷം എടുത്ത വിവാദ തീരുമാനങ്ങളെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളില്‍തന്നെ പലരും വിമര്‍ശിച്ചിരുന്നു. പ്രസിഡന്റ് പദവിയിലിരുന്ന താന്‍ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണെന്നാണ് ഒബാമ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."