മദ്യനിരോധന കണ്വന്ഷന് നടത്തും
മാനന്തവാടി: ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി വിദേശമദ്യശാലക്കെതിരേ നടത്തുന്ന സമരം 125 ദിവസം തികയുന്ന നാളെ മദ്യനിരോധന കണ്വന്ഷന് നടത്തുമെന്ന് സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ മദ്യനിരോധന കണ്‍വന്‍ഷനും തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനവും നടത്തും. മാറി വന്ന സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നതുവരെ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പഴശ്ശി ഗ്രന്ഥാലയ ഹാളില്‍ നടക്കുന്ന കണ്വന്ഷന് സംസ്ഥാന മദ്യനിരോധന സമിതി ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് യൂസഫ് നദ്വി അധ്യക്ഷനാകും.
സമര സഹായ സമിതിചെയര്‍മാന്‍ ജോസഫ് അമ്പാട്ട്, ഫാ. മാത്യു കാട്ടറത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. മുഹമ്മദ് യൂസഫ് നദ്വി അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പോള്‍ ചെറുകാട്ടൂര്‍, ജോസഫ് അമ്പാട്ട്, പി.ജെ. ജോണ്‍, മാക്കമ്മ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."