HOME
DETAILS
MAL
മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു
backup
January 20 2017 | 07:01 AM
കൊച്ചി: പാല് വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല് വില കൂട്ടാന്‍ തീരുമാനിച്ചത്. വരള്‍ച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത് പാലുല്പാദനത്തെ ബാധിച്ചത്. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാലിന്റെ വില കൂട്ടിയതും തിരിച്ചടിയായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടരലക്ഷം ലിറ്റര്‍ പാല് വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റര്‍ പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും മില്‍മ വാങ്ങുന്നത്. കര്‍ണാടകയും തമിഴ്നാടും നല്കുന്ന പാലിന് വില വര്‍ധിപ്പിക്കുകയും ചെയ്തു.
ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."