HOME
DETAILS
MAL
ടീം ഇന്ത്യയിലേക്ക് കൊയിലാണ്ടി സ്വദേശിയും; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കും
backup
January 20 2017 | 12:01 PM
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് അഭിമാനിക്കാനായി ഇതാ ഒരു താരം കൂടി ഇന്ത്യന്‍ ടീമിലേക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലാണ് അണ്ടര്‍ 19 ടീമില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ രോഹന്‍ മത്സരിക്കും.
ഈ മാസം 30 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. യൂത്ത് ഏഷ്യാ കപ്പില്‍ തിളങ്ങിയ പൃഥ്വി ഷോ, അഭിഷേക് ഷര്‍മ്മ, ഹിമാന്‍ഷു റാണ, ആയുഷ് ജംവാല്‍, ഹെറാംബ് പരാബ്, ഷുബ്ഹാന്‍ ഗില്‍ എന്നിവരും ടീമിലുണ്ടാവും. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."