കുടിപ്പക രാഷ്ട്രീയം നിര്‍ത്താന്‍ മുന്നിട്ടിറങ്ങും: പാച്ചേനി
കണ്ണൂര്‍: ജില്ലയില്‍ സി.പി.എമ്മും ബി.ജെ.പിയും സൃഷ്ടിച്ച കുടിപ്പക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ദൗത്യത്തിനു കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂരിനുണ്ടായ ചീത്തപ്പേര് മായ്ക്കാന്‍ ശ്രമിക്കാതെ വീണ്ടും കൊലപാതകങ്ങളിലൂടെ ഇരുകക്ഷികളും കണ്ണൂരിനെ അപമാനിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന കലോത്സവ സമയത്ത് പാലിക്കേണ്ട സഹിഷ്ണുത പോലും ഇരുപാര്‍ട്ടികളും കാണിച്ചില്ല. മുഖംനോക്കാതെ നടപടിയെടുത്തിരുന്ന മുന്‍ എസ്.പിയെ മാറ്റിയതു സി.പി.എമ്മിന്റെ തന്ത്രമായിരുന്നു. സി.പി.എം, ബി.ജെ.പി നേതാക്കള്‍ സമാധാന യോഗങ്ങളില്‍ നടത്തുന്ന ഉറപ്പുകള്‍ അവര്‍ തന്നെ ലംഘിക്കുന്നതു പതിവായതായും പാച്ചേനി ആരോപിച്ചു. നേതാക്കളായ ചന്ദ്രന് തില്ലങ്കരി, മാര്ട്ടിന് ജോര്‍ജ് എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."