HOME
DETAILS
MAL
കേരള കോണ്‍ഗ്രസുകള്‍ക്ക് മികച്ച ഇടം എന്‍.ഡി.എ: പി.സി തോമസ്
backup
January 21 2017 | 05:01 AM
തൊടുപുഴ: യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളേക്കാള്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് മികച്ച ഇടം എന്‍.ഡി.എയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്. ഗത്യന്തരമില്ലാതെ കെ.എം മാണി യു.ഡി.എഫില്‍ നിന്ന് അകന്ന് പ്രത്യേക ബ്ലോക്കായി.
ഫ്രാന്‍സിസ് ജോര്‍ജും ബാലകൃഷ്ണപിളളയും ഇടതുമുന്നണിയുടെ ചവിട്ടുപടിയില്‍ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകള്‍ ദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായി പുനര്‍വിചിന്തനം നടത്തണമെന്ന് പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സ്ഥാപകന്‍ കെ.എം ജോര്‍ജിന്റെ അടുത്ത അനുസ്മരണദിനത്തിലെങ്കിലും കേരള കോണ്‍ഗ്രസുകള്‍ ഒന്നാകണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയുളള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."