HOME
DETAILS
MAL
സ്വദേശിവല്‍ക്കരണം: വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം
backup
January 21 2017 | 06:01 AM
ജിദ്ദ: സ്വദേശിവത്കരണം നടപ്പിലാക്കുന്ന മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
സഊദിയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശി തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വര്‍ക് പെര്‍മിറ്റ് പുതുക്കാതെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് ഇഖാമ പുതുക്കാനാവില്ല എന്നതിനാല്‍ ഇത്തരം തൊഴിലാളികളുടെ വിസ കാലാവധി അവസാനിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലെ തൊഴില്‍ മന്ത്രാലയ ശാഖയിലുള്ള ഇബ്രാഹീം അല്മര്സൂഖാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."