'മതം നോക്കുന്നില്ല, ഇന്ത്യക്കാരെല്ലാം എന്റെ ആളുകള്‍': ട്വീറ്റുമായി സുഷമസ്വരാജ്
ന്യൂഡല്‍ഹി: മതം നോക്കിയല്ല കാര്യങ്ങള്‍ പരിഗണിക്കുന്നതെന്നും ഇന്ത്യക്കാരെല്ലാം തന്റെ ആളുകളാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്. മുസ്‌ലിങ്ങളുടെ വിസ അഭ്യര്‍ഥനകളില്‍ മാത്രമാണ് വിദേശകാര്യ മന്ത്രി ഇടപെടുന്നതന്നെ ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റിനെതിരെയാണ് സുഷമയുട പ്രതികരണം.
ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണ്. അതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം തനിക്കില്ല എന്നാണ് സുഷമാ സ്വരാജിന്റെ ട്വീറ്റ്.
മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്‌ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ വിസ ലഭിക്കുന്നതിന് ഏറെ ത്യാഗം സഹിക്കണം. ഇത് നിരാശപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റ്.
India is my country. Indians are my people. The caste, state, language or religion is not relevant for me. https://t.co/z59339vjGt
— Sushma Swaraj (@SushmaSwaraj) 20 January 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."