ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സിന് തമിഴ്നാട് ഗവര്‍ണര്‍ അംഗീകാരം നല്കി
ചെന്നൈ: ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്കുന്ന ഓര്‍ഡിനന്‍സിന് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്കി.
ഇതോടെ തമിഴ് സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന് മൂന്ന് വര്‍ഷമായുള്ള വിലക്ക് നീങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജെല്ലിക്കെട്ട് നടക്കും.
മധുരയില്‍ നടക്കുന്ന ഔദ്യോഗിക ജെല്ലിക്കെട്ട് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യാത്ര തിരിച്ചു.
മധുര പാലമേട്ടില്‍ നാളെ രാവിലെ പത്ത് മണിക്കാണ് ജെല്ലിക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.
മധുരയില്‍ നാളെ നടക്കുന്ന ഉദ്ഘാടന ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് മുഖ്യമന്ത്രി ഇന്ന് തന്നെ യാത്ര തിരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് മറീന ബീച്ചില്‍ ജെല്ലിക്കെട്ട് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര് രംഗത്തിറങ്ങിയത്.
സമരം രൂക്ഷമാവുകയും വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുടര്‍ച്ചയായി അടച്ചിടുകയും തമിഴ്നാടിലെ ജനജീവിതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്ന സ്ഥിതിയുമായപ്പോയാണ് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
എന്നാല്‍ ഒര്‍ഡിനന്‍സിന് അംഗീകാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ ആദ്യം വിസമ്മതിച്ചിരുന്നു. സമരം രൂക്ഷമായപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. തുടർന്ന് ഒാർഡിനൻസ് പുറപ്പെടുവിച്ചത്.
പരിസ്ഥിതി വാദികള്‍ നല്കിയ ഹരജിയിലാണ് മൂന്ന് വര്‍ഷം മുമ്പ് സുപ്രിംകോടതി ജെല്ലിക്കെട്ടിന് നിരോധനമേര്‍പെടുത്തിയത്.
തുടര്‍ച്ചായായ മൂന്ന് വര്‍ഷങ്ങള്‍ ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശക്തമായ പ്രക്ഷോഭവുമായ ജനങ്ങള്‍ രംഗത്തിറങ്ങിയത്.
പ്രാദേശിക താല്പര്യങ്ങളെ ഏത് നിയമ നിര്‍മിക്കുമ്പോഴും പരിഗണിക്കണമെന്നാണ് ജെല്ലിക്കെട്ട് നിരോധനം എടുത്ത് കളഞ്ഞതോടെ വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."