ഭീരുവല്ല, പിന്നോട്ടില്ലെന്ന് രജനികാന്ത്
ചെന്നൈ: ഭീരുവല്ല, പിന്നോട്ടേക്കില്ലെന്ന് രജനികാന്ത്. അഴിമതിയില്‍ മുങ്ങിയ തമിഴ്നാടിനെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പരിഹസിക്കുകയാണെന്നും ഇതില്‍ മാറ്റമുണ്ടാക്കാനാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്നും രജനികാന്ത് പറഞ്ഞു. ഇനിയും താന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കുറ്റബോധം തോന്നുമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന ആറുദിവസത്തെ കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്നലെയാണ് രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.
പദവിയോ സ്ഥാനമോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങള്‍ നീണ്ട അണികളുടെ കാത്തിരിപ്പിന് ശേഷമാണ് രജനികാന്ത് തന്റെ രാഷ്ടീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. രാഷ്ട്ീയ പാര്‍ട്ടിയുടെ പേര് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന രജനിയുടെ പ്രഖ്യാപനം ചുറ്റുംകൂടിയ ആയിരക്കണക്കിന് അണികള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ച് ദൈവത്തിലേക്ക് മടങ്ങുകയെന്ന അര്‍ഥമുള്ള ഭഗവത് ഗീതയിലെ വാക്യങ്ങള്‍ രജനികാന്ത് ഇന്നലെ ആവര്‍ത്തിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് രജനികാന്തിന്റെ പ്രഖ്യാപനം. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചന അദ്ദേഹം നല്‍കിയിട്ടില്ല. സത്യസന്ധത, കഠിനാധ്വാനം, വികസനം എന്നിവയാകും പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളെന്ന് രജനികാന്ത് വ്യക്തമാക്കിയിരുന്നു.
രജനികാന്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
=നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്ീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കും.
=രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം കാലഘട്ടത്തിന്റെ ആവശ്യം.
=രാഷ്ട്രീയ മാറ്റത്തിന്റെ സമയമാണിത്. ജാതീയതയില്ലാത്ത സത്യസന്ധമായ രാഷ്ട്രീയം ആവശ്യമാണ്.
=പോരാടാതെ നിങ്ങള്‍ ഒഴിഞ്ഞു മാറുകയാണെങ്കില്‍ ഭീരുവെന്ന് നിങ്ങളെ വിളിക്കപ്പെടും
=പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിലപാട് ആ സമയത്ത് അറിയിക്കും.
=എല്ലാം മാറേണ്ട സമയമായിരിക്കുന്നു. നല്ല ഭരണകൂടത്തെ ഉറപ്പുവരുത്തേണ്ടതുണ്ട്.
=പാര്‍ട്ടി രൂപീകരിക്കുന്നത് വരെ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് ആരാധകരുടെ ആവശ്യം
= തെറ്റുകണ്ടെത്താന്‍ നിരീക്ഷകരെ ആവശ്യമാണ്. നിരീക്ഷകരുടെ തലപ്പത്ത് ഞാനുണ്ടാകും.
=നിങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധ്യമാവൂ. ദൈവത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും അനുഗ്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
=നമ്മള് നല്ലത് ചിന്തിക്കും, നല്ലത് ചെയ്യും, നമുക്ക് നല്ലത് സംഭവിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."