കണ്‍നിറയെ അവര്‍ കണ്ടു കലോത്സവാഘോഷം
കണ്ണൂര്‍: ആംഗ്യ ഭാഷയിലൂടെ പരസ്പരം ആശയം കൈമാറി അവര്‍ കലോത്സവം കാണാനെത്തി. കണ് നിറയെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചെങ്കിലും അവര്‍ പരസ്പരം ആംഗ്യത്തിലൂടെ ആശയങ്ങള്‍ പങ്കുവെക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് ഡോണ്‍ ബോസ്കോ സ്പീക്ക് ആന്‍ഡ് ഹിയറിങ് സ്കൂളിലെ 13 വിദ്യാര്‍ഥികളാണ് കലോത്സവം കാണാനെത്തിയത്. പൂര്‍ണമായും സംസാരിശേഷിയും കേള്‍വിക്കുറവും ഇല്ലാത്ത ഇവര്‍ക്ക് കലോത്സവം കാണാന്‍ മാത്രമേ സാധിക്കുകയുള്ളു.
പ്രേമം സ്റ്റൈലില്‍ കറപ്പു ഷര്‍ട്ടും വെള്ളമുണ്ടും അണിഞ്ഞെത്തിയ ഇവര്‍ മറ്റുള്ള കാഴ്ചകാര്‍ക്ക് കൗതുകവുമായി. മുഖ്യ വേദിയായ നിളയില്‍ നടന്ന ആണ്‍കുട്ടികളുടെ സംഘനൃത്തം കണ്‍നിറയെ കണ്ടു. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം മാത്രമാണ് ഇവര്‍ക്ക് ഏക ആശ്വസം. ആദ്യമായാണ് അവര്‍ ഈ രീതിയിലുള്ള കലോത്സവം കാണാനെത്തുന്നത്. ഇത് വളരെ മനോഹരമാണന്നും അടുത്ത വര്‍ഷവും കലോത്സവം കാണാനെത്തുമെന്നും അവര്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."