HOME
DETAILS
MAL
സര്‍ഗോത്സവത്തിലെ അവഗണനയില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും: കാനം
backup
January 01 2018 | 03:01 AM
കാസര്‍കോട്: സര്‍ഗോത്സവ ചടങ്ങില്‍ സി.പി.ഐയെ അവഗണിച്ചതിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സി.പി.ഐയെ അവഗണിച്ചതില്‍ മന്ത്രിസഭ മറുപടി പറയേണ്ടി വരുമെന്നും കാനം വ്യക്തമാക്കി. പ്രശ്നം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലാണ് ഉയര്‍ന്നു വന്നിരിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞു. കാഞ്ഞങ്ങാട് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നടന്ന കേരള സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സര്‍ഗോത്സവം കലാമേള ചടങ്ങിലാണ് സ്ഥലം എം.എല്‍.എയും റവന്യൂവകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖറിനെയും സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെയും അവഗണിച്ചതായി പരാതി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."