HOME
DETAILS
MAL
സംവരണ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കില്ലെന്ന് മന്ത്രാലയം
backup
January 22 2017 | 06:01 AM
റിയാദ്: സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളുടെ വര്‍ക്പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് സഊദി തൊഴില്‍ മന്ത്രാലയം. വര്‍ക് പെര്‍മിറ്റ് പുതുക്കാതെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് ഇഖാമ പുതുക്കാനാവില്ല എന്നതിനാല്‍ ഇത്തരം തൊഴിലാളികളുടെ വിസ കാലാവധി ഇഖാമ അവസാനിക്കുന്നതോടെ അവസാനിക്കുമെന്നും മന്ത്രാലയ കിഴക്കന്‍ പ്രവിശ്യയിലെ തൊഴില്‍ മന്ത്രാലയ ശാഖയിലുള്ള ഇബ്രാഹീം അല്‍മര്‍സൂഖ് വ്യതമാക്കി.
സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സ്ഥാപനത്തിലെ ജോലിക്കാരുടെ 12 ശതമാനം പേര്‍ക്ക് സ്ഥാപനം പരിശീലനം നൽകണമെന്നും പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സ്ഥാപനത്തില്‍ നിയമിക്കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."