ഇ.സി.എച്ച് സേവനമേഖല വ്യാപിപ്പിക്കുന്നു
കൊച്ചി: ദുബൈ കേന്ദ്രീകരിച്ച് സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക, ലേബര്‍ ക്യാംപുകളില്‍ കുടുങ്ങിപ്പോയവരെ മോചിപ്പിച്ച് നാട്ടിലെത്തിക്കുക എന്നിവയ്ക്കാവശ്യമായ സഹായങ്ങളില്ക്കൂടി ഇ.സി.എച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മേധാവി ജമാദ് ഉസ്മാന് പറഞ്ഞു.
ദുബൈയില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്‍വെസ്റ്റര്‍ വിസ മുതല്‍ ഓഫിസ് സജ്ജമാക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇ.സി.എച്ച് സഹായിക്കും. 24 മണിക്കൂറിനുള്ളില്‍ ദുബൈയില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതും ഒരു സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.
വിസസേവനങ്ങള്ക്ക് പുറമേ നിയമസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, പരിഭാഷകള്‍, തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."