ജീവിതശൈലി രോഗ നിര്‍മാര്‍ജ്ജന ക്യാംപ് നടത്തി
അരൂര്‍: ലയണ്‍സ് ക്ലബ്ബും മുത്തൂറ്റ് സ്‌നേഹാശ്രയയും ചന്തിരൂര്‍ ഫ്രണ്ട്‌സ് ഓഫ് പേഷ്യന്‍സും സംയുക്തമായി സൗജന്യ നവീന ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നിര്‍മ്മാര്‍ജന ലാബ് ടെസ്റ്റുകളും നടത്തി.
ക്യാമ്പ് അരൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. ജി. പ്രതാപ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചന്തിരൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍വച്ച് രാവിലെ ആറു മണിമുതലായിരുന്നു ക്യാമ്പ്. 180 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ലാബ് ടെസ്റ്റിലൂടെ ഗ്ലൂക്കോസ്, ക്രിയാറ്റിന്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, യൂറിന്‍ ആല്‍ബമിന്‍, യൂറിന്‍ ഷുഗര്‍ ഇത്തരം ടെസ്റ്റിലൂടെ വ്യക്കരോഗം, ഹ്യദ്രോഗം എന്നിവ പ്രാരംഭപരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങളും തെറ്റായ ജീവിതശൈലികളും നിമിത്തം ഇന്ന് വളരെയധികം ആളുകള്‍ വ്യക്കരോഗം, അര്‍ബുദം, ഹ്യദ്രോഗം എന്നീ മാരക രോഗങ്ങള്‍ക്ക് അടിമകളാകുന്നു.
രോഗം വരുന്നവര്‍ക്ക് സൗജന്യ ചികിത്സമാത്രം പോര, മറിച്ച് അനേകം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ഇത്തരം രോഗങ്ങള്‍ വരുതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടതെന്ന മുന്‍കാഴ്ചയാണ് ഇത്തരത്തില്‍ ഒരു ക്യമ്പ് നടത്തുന്നതിന് സാഹചര്യം ഒരുക്കിയത്. ലയണ്‍സ് ക്ലബ്ബ് ഓഫ് മിഡ് ടൗണ്‍ പ്രസിഡന്റ് സിബി ചാക്കോ, സെക്രട്ടറി ഡിജോ മാത്യു, ലിന്റന്‍, ഫ്രണ്ട്‌സ് ഓഫ് പേഷ്യന്‍സ് പ്രസിഡന്റ്
പി.എം.യൂസഫ്, വനിതാവിഭാഗം പ്രസിഡന്റ് സ്മിതാ സന്തോഷ്, സെട്രല്‍ കമ്മിറ്റി അംഗം സേവ്യര്‍, എന്‍.വി.ഷാജി, മുത്തൂറ്റ് സ്‌നേഹാശ്രയ ഗ്രൂപ്പ് അംഗങ്ങളായ ബിനീഷ്, റോഷന്‍, ശ്യാം, സനല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."