HOME
DETAILS
MAL
കരിപ്പൂരില്‍ 40 ലക്ഷത്തിന്റെ വിദേശകറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍
backup
January 22 2017 | 06:01 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ദുബൈയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശകറന്‍സികളുമായി രണ്ടുയാത്രക്കാരെ പിടികൂടി. മലപ്പുറം പെരുവള്ളൂര്‍ അമ്പായിവളപ്പില് പാലമഠത്തില്‍ ഷറഫുദ്ദീന് (28), കാസര്‍കോട് കളനാട് കെമ്പനപ്പാറ മുഹമ്മദ് സാഹിര്‍ (26)എന്നിവരാണ് കോഴിക്കോട് ഡി.ആര്.ഐ, കരിപ്പൂര്‍ കസ്റ്റംസ് എന്നിവരുടെ പിടിയിലായത്.
പുലര്‍ച്ചെ 1.40നുളള ഇന്‍ഡിഗോവിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ ഷറഫുദ്ദീന്റെ ബാഗില്‍നിന്ന് 32 ലക്ഷത്തിന്റെ വിദേശകറന്‍സികളാണ് ഡി.ആര്.ഐ സംഘം കണ്ടെത്തിയത്.
പുലര്‍ച്ചെ 1.25ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ പോകാനാണ് സാഹിര്‍ കരിപ്പൂരിലെത്തിയിരുന്നത്. ഇയാളുടെ ബാഗില്‍നിന്നാണ് കരിപ്പൂര്‍ കസ്റ്റംസ് എട്ടുലക്ഷത്തിന്റെ വിദേശകറന്‍സികള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."