ആപ്പിളും ആമസോണും സഊദിയിലേക്ക്
റിയാദ്: ആഗോള ടെക് ഭീമന് കമ്പനികളായ ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ സഊദിയില്‍ നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടുതല്‍ ഉപകാരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിസിനസ് നിരീക്ഷകര്‍. നിലവില്‍ ആപ്പിളും ആമസോണും സഊദിയില്‍ ഉണ്ടെങ്കിലും ഇടനിലക്കാരുടെ സഹായത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്.
വിഷന്‍ 2030 ന്റെ ഭാഗമായി ആപ്പിളടക്കമുള്ള ലോകത്തെ ഭീമന് കമ്പനികളുമായി സഊദി കിരീടവകാശി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആപ്പിളിന്റെ ലൈസന്‍സിങ് ധാരണ ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2019 ല്‍ നേരിട്ടുള്ള ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ രാജ്യത്ത് തുറക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ് ഡിവിഷന് ആമസോണ്‍ വെബ് സര്‍വിസാണ് ആമസോണിന് വേണ്ടി ചര്‍ച്ചകള്‍ നയിക്കുന്നത്. സഊദിയിലെ മൊബൈല്‍ വിപണിയില്‍ സാംസങ്ങിന് പിറകില്‍ രണ്ടാം സ്ഥാനമാണ് നിലവില്‍ ആപ്പിളിനുള്ളത്. സഊദിയെ മികച്ച വിപണന കേന്ദ്രമാക്കാനാണ് കമ്പനികളുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."