സഊദിയില്‍ വാറ്റ് നിലവില്‍ വന്നു: പ്രവാസികളുടെ ജീവിത ചിലവ് കുത്തനെ ഉയരും
റിയാദ്: പുതുവര്‍ഷത്തോടെ സഊദിയില്‍ വിവിധ നിരക്കുകകളില്‍ വന്‍ വര്‍ദ്ധനവ്. മൂല്യ വര്‍ധിത നികുതിക്ക് പുറമെയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി, വെള്ളം തുടങ്ങിയവരുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
സഊദിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള നിരക്ക് വര്‍ധനവിനാണ് 2018 ല്‍ തുടക്കമായത്. പെട്രോളിന് ഇരട്ടിയിലധികവും വൈദ്യുത നിരക്ക് മൂന്നിരട്ടിയിലധികവുമാണ് വര്‍ദ്ധനവ്. ചരിത്രത്തിലാദ്യമായി രാജ്യത്ത് മൂല്യവര്‍ധിത നികുതിയും പ്രാബല്യത്തിലായി. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍, ഇത് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നികുതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച അര്‍ദ്ധ രാത്രി മുതലാണ് വില വര്‍ധനവും വാറ്റും നിലവില്‍ വന്നത്.
പ്രീമിയം പെട്രോളിന് 62 ഹലാലയാണ് വര്‍ധിപ്പിച്ചത്. ലിറ്ററിന് നേരത്തെ 75 ഹലാല (പൈസ) യുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 1.37 റിയാലാണ് ഈടാക്കുന്നത്. സൂപ്പര്‍ പെട്രോളിന് 1.14 റിയാലാണ് ഒരു ലിറ്ററിന് വര്‍ധിപ്പിച്ചത്. നേരത്തെ 90 ഹലാലയുണ്ടായിരുന്ന ഇതിനു ഇപ്പോള്‍ 2.04 റിയാലാണ് ഈടാക്കുന്നത്. നിലവില്‍ ലിറ്ററിന് 47 ഹലാലയുള്ള ഡീസലിനും 64 ഹലാലയുള്ള മണ്ണെണ്ണക്കും ഇപ്പോള്‍ നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.
അതോടൊപ്പം, വൈദുതി നിരക്കിലും വന്‍ വര്‍ദ്ധനവ് നിലവില്‍ വന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്ന് മുതല്‍ 6000 വരെ 18 ഹലാലയും അതിനു മുകളില്‍ 30 ഹലാലയുമാണ് ഈടാക്കുന്നത്. നേരത്തെയുണ്ടായിരുന്ന നിരക്കിനേക്കാള്‍ മൂന്നര ഇരട്ടിലയിലധികമാണിത്. അതായത് നിലവില്‍ ചെറിയ കുടുംബങ്ങളുള്ള വീട്ടില്‍ മാസത്തില്‍ 200 റിയാല്‍ നിലിയ സ്ഥാനത്ത് 650 റിയാലോളം നല്‍കേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദുതി പാഴാക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി. ഉല്‍പാദനത്തിന്റെ മുക്കാല്‍ ശതമാനം ശീതീകരണ സംവിധാനത്തിനാണ് ഉപയോഗിക്കുന്നത്.
മൂല്യ വര്‍ധിത സേവന നികുതിയും തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വന്നതോടെ പ്രവാസികളുടെ ജീവിത ചിലവ് കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. പെട്രോള്‍, വൈദ്യുത വില വര്‍ദ്ധനവ് രാജ്യത്തെ മുഴുവന്‍ നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാക്കും. സ്വദേശികള്‍ക്ക് സിറ്റിസണ്‍ അകൗണ്ട് മുഖേന സബ്‌സിഡികള്‍ വിതരണം ചെയ്യുമ്പോള്‍ വിദേശികളുടെ സഊദി പ്രവാസ ജീവിതം സാമ്പത്തിക ഭാരത്താല്‍ ദുരിതമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."