ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തുകൊന്നു
ഇരിക്കൂര്‍(കണ്ണൂര്‍): ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
അസം സ്വദേശിയും ദുബ്രി ജില്ലയിലെ മോദിബറ വില്ലേജിലെ താമസക്കാരനുമായ സ്വഹദേവാ(45) ണ് കൊല്ലപ്പെട്ടത്. കല്യാട് ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരം നാലിനും അഞ്ചിനുമിടയിലാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്.
കൊല്ലപ്പെട്ട സ്വഹദേവ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. സഹോദരനടക്കം ഏഴ് പേരാണ് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്നത്. ഇതില്‍ ആറ് പേര്‍ പതിവ് പോലെ കാലത്ത് അഞ്ചുമണിക്ക് പണിസ്ഥലത്തേക്കും ഒരാള്‍ നാട്ടിലേക്ക് പോകുന്നതിനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് കണ്ണൂരിലേക്കും പോയിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന ചെങ്കല്‍ ലോഡിങ് തൊഴിലാളികളായ മൂന്ന് പേര്‍ വൈകുന്നേരത്തോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സ്വഹദേവ് രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവസ്ഥലത്തെത്തി. കൂടെ താമസിക്കുന്ന ഏഴുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."