നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍: പകര്‍പ്പിനായി ദിലീപ് കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന് ദിലീപ് കോടതിയിലേക്ക്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേസിലെ പ്രധാനപ്പെട്ട രേഖകള്‍ നല്‍കാതെ പൊലിസ് ഒളിച്ചു കളിക്കുന്നതായ പരാതി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ദിലീപ്.
അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനുപിന്നാലെ ദിലീപ് അപേക്ഷ നല്കി പകര്‍പ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം.
വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്.
ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."