കല്ലേറില്‍ സി.ഐ അടക്കം പൊലിസുകാര്‍ക്കും പരുക്ക്
ചങ്ങരംകുളം: ഉത്സവപ്പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സി.ഐ അടക്കം പൊലിസുകാര്‍ക്കും ഒരു പന്ത്രണ്ടു വയസുകാരനും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരേ ചങ്ങരംകുളം പൊലിസ് കേസെടുത്തു. മൂക്കുതല കണ്ണേങ്കാവ് പൂരത്തിനിടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്ഷമുണ്ടണ്ടായത്.
ജനത്തിരക്കിനിടെയു ണ്ടണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലിസ് ലാത്തി വീശി. പൊന്നാനി സി.ഐ ജോണ്സണ് അടക്കം പൊലിസുകാര്‍ക്കും ഉത്സവം കാണാനെത്തിയ പന്ത്രണ്ടണ്ടുകാരനുമാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസംരാത്രി എട്ടരയോടെ വെടിക്കെട്ടിന് ശേഷം ക്ഷേത്ര വളപ്പിലായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്നു പൊലിസ് ലാത്തി വീശി സംഘത്തെ ഓടിച്ചുവിടുകയായിരുന്നു. ഇതിനിടെ പൊലിസിന് നേരെയുണ്ടണ്ടായ കല്ലേറിലാണ് ചിലര്‍ക്കു പരുക്കേറ്റത്. നേരത്തേ പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ ലംഘിച്ച് ഒരു വിഭാഗം ഉത്സവ സ്ഥലത്ത് സംഘം ചേര്‍ന്ന് കൊടിയെടുത്ത് വീശി പ്രകോപനം സൃഷ്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനു വഴിവച്ചത്. ഉത്സവപ്പറമ്പിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ രംഗങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."