HOME
DETAILS

ഭീകരത അവസാനിപ്പിക്കാതെ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് സുഷമാ സ്വരാജ്

  
backup
January 02 2018 | 02:01 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ആക്രണങ്ങള്‍ തുടരുന്ന പശ്ചാതലത്തില്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നിഷ്പക്ഷമായ വേദിയില്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ഒരു ക്രിക്കറ്റ് നയത്തിനു പറ്റിയ സമയമല്ലെന്നാണ് വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തില്‍ സുഷമാ സ്വരാജ് അറിയിച്ചത്.
ഇന്ത്യയിലെ പാകിസ്താന്‍ പ്രതിനിധിയെ കണ്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ഇന്ത്യയുടെ തടവില്‍ കഴിയുന്ന പാക് സ്വദേശികളുടെയും മോചനം സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്ന 70 വയസിനു മുകളിലുള്ളവരെയും സ്ത്രീകളെയും മാനസിക അസ്വാസ്ഥ്യം ബാധിച്ചവരെയും മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയക്കണമെന്നാണ് ഇന്ത്യ മുന്നോട്ടു വച്ച ശുപാര്‍ശയിലുള്ളത്. അയല്‍പക്കവുമായുള്ള ബന്ധം എന്ന വിഷയത്തിലാണു വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമതിയുടെ യോഗം ചേര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇരു രാജ്യങ്ങള്‍ക്കും തര്‍ക്കമില്ലാത്ത ഒരു നിക്ഷപക്ഷ വേദിയില്‍ വച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നത് സംബന്ധിച്ച യോഗത്തിനിടെ ചോദ്യം ഉയര്‍ന്നിരുന്നു. അപ്പോഴാണു അതിര്‍ത്തി കടന്നുള്ള ഭീകരവാദവും വെടിവയ്പ്പും പാകിസ്താന്‍ അവസാനിപ്പിക്കാതെ ക്രിക്കറ്റ് മത്സരത്തിനു സാധ്യതയില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയത്. ക്രിക്കറ്റും ഭീകരവാദവും കൈകോര്‍ത്ത് പോകാനാകില്ലെന്നും സുഷമ വ്യക്തമാക്കി.
2012 ഡിസംബറിലാണ് മൂന്നു ഏകദിനത്തിനും രണ്ടു ട്വന്റി ട്വന്റി മത്സരങ്ങള്‍ക്കുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. അതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ പൂര്‍ണമായും പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ആഗോള ടൂര്‍ണമെന്റുകളില്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago