സ്വദേശിവല്‍ക്കരണ പദ്ധതികള്‍ തുടരുമെന്ന് സഊദി
ജിദ്ദ: പരമാവധി സ്വദേശികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതിനു സ്വദേശിവല്‍ക്കരണ പദ്ധതികള്‍ തുടരുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി ബന്‍ നാസര്‍ അല്‍ഗഫീസ്. റിയാദില്‍ നടന്ന സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് മേധാവികളുമായി നടത്തി കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്ഥിരതയ്ക്കും ഉല്‍പാദനത്തിനും പ്രചോദനം പകരുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനു സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കേണ്ടതുണ്ട്.
ഇതിനായി മുഴുവന്‍ തൊഴില്‍ മേഖലയുടെയും സഹകരണം അതിപ്രധാനമാണെന്നും തൊഴില്‍ മന്ത്രി ഓര്‍മിപ്പിച്ചു.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഡോ. അലി ബന്‍ നാസര്‍ അല്‍ഗഫീസ് അറിയിച്ചു. പരിപാടിയില്‍ സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റ് എന്‍ജി. അഹ്മദ് അല്‍റാജ്ഹി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."